ക്വിക്ക്ലീസ് വാഹന ലീസിങ്, സബ്സ്ക്രിപ്ഷനുമായി മഹീന്ദ്ര ഫിനാന്‍സ്
November 17, 2021 6:15 pm

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ  മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്/എംഎംഎഫ്എസ്എല്‍) ക്വിക്ക്ലീസ് എന്ന പേരില്‍ പുതിയ ലീസിങ്, സബ്സ്ക്രിപ്ഷന്‍ സംരംഭം അവതരിപ്പിച്ചു. ഇത് വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളും ഒരുക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വാഹന ഉപയോക്താക്കള്‍ക്ക് ഒരു വാഹനം സ്വന്തമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പുതിയ വാഹനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ സംരംഭമാണ് ക്വിക്ക്ലീസ്. വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മുന്‍കൂട്ടി തീരുമാനിച്ചതും അപ്രതീക്ഷിതവുമായ അറ്റകുറ്റപ്പണികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ക്വിക്ക്ലീസ് ഏറ്റെടുക്കും. വ്യക്തികളുടെ പേരില്‍ വെളുത്ത നമ്പര്‍ പ്ലേറ്റും ആര്‍സി ബുക്കും ലഭിയ്ക്കും. ബി2ബി വിഭാഗത്തിന് കീഴില്‍ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും,  പുതുതലമുറ ഉപയോക്താക്കളെയാണ് ബി2സിയില്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പൂനെ എന്നീ നഗരങ്ങളിലാണ് ക്വിക്ക്ലീസ് നടപ്പാക്കുന്നത്. രാജ്യത്തെ രണ്ടാം നിര നഗരങ്ങളിലേക്ക് അടക്കം ഉടന്‍ തന്നെ പദ്ധതി വ്യാപിപ്പിക്കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വിവിധ ഓട്ടോമോട്ടീവ് ഒഇഎമ്മുകളുമായുള്ള പങ്കാളിത്തത്തോടെ ലീസിങും സബ്സ്ക്രിപ്ഷനും നടപ്പിലാക്കാന്‍ ക്വിക്ക്ലീസ് ചര്‍ച്ചകള്‍ നടത്തുകയുമാണ്. കാര്‍ ലീസിങും സബ്സ്ക്രിപ്ഷനും  ഇന്ത്യയില്‍ ലാഭകരവും  അതിവേഗം വളരുന്നതുമായ ബിസിനസാണ്.  റീട്ടെയ്ല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമായിരിക്കും. പുതുതലമുറയ്ക്കും കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നതില്‍ മഹീന്ദ്ര ഫിനാന്‍സിനെ മുന്‍നിരയില്‍ നിര്‍ത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്  മഹീന്ദ്ര ഫിനാന്‍സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു. വ്യക്തിഗത ഉപയോക്താക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും  ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാവുന്ന അതുല്യവുമായ പാക്കേജുകള്‍ അവര്‍ ആവേശപൂര്‍വം ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് മഹീന്ദ്ര ഫിനാന്‍സ് ചീഫ് ഓര്‍പ്പറേറ്റിങ് ഓഫീസര്‍ രാഹുല്‍ റെബെല്ലോ പറഞ്ഞു. ഉപയോക്താക്കള്‍ വാഹനം സ്വന്തമാക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും ക്വിക്ക്ലീസ് ഏളുപ്പത്തില്‍ അത് ലഭ്യമാക്കുമെന്നും ഈ രംഗത്ത് വന്‍ വളര്‍ച്ചാ സാധ്യതയാണ് കാണുന്നതെന്നും ക്വിക്ക്ലീസ് എസ്വിപിയും ബിസിനസ് മേധാവിയുമായ ടുറ മുഹമ്മദ് വ്യക്തമാക്കി.,,,

ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു
November 17, 2021 10:32 am

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ ഫണ്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം നിക്ഷേപം നടത്തുക. നിക്ഷേപകര്‍ക്ക് ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍, ഓരോ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ തുല്യമായ എക്സ്പോഷറോടെ നിക്ഷേപിക്കാനുള്ള അവസരമാണ് പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ലഭ്യമാക്കുന്നത് . ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡിന്‍റെ (ആക്സിസ് എഎംസി) ഫണ്ട് മാനേജരായ സച്ചിന്‍ ജെയ്നും അനുപം തിവാരിയുമായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. ആക്സിസ് എഎംസി, നിക്ഷേപകരുടെ കാര്യത്തിലും മാറുന്ന വിപണി സാഹചര്യത്തിലും പ്രസക്തരും ഉത്തരവാദിത്തമുള്ളവരുമായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മൂലധനം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, വരുമാനത്തിലും തങ്ങള്‍ ദീര്‍ഘകാലമായി ശ്രദ്ധപുലര്‍ത്തുന്നു.  ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ്               ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ ആരംഭിച്ചിരിക്കുന്നതെന്ന് പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.,,,

ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു
November 17, 2021 10:29 am

കൊച്ചി: ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ് ഉപസ്ഥാപനമായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുകാല സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പങ്കാളിത്തേതര സമ്പാദ്യ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഉറപ്പായ ലംസം തുകയും  അതോടൊപ്പം ഒറ്റ പ്ലാനില്‍ സുരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചുകൊണ്ട് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വവുമാണ്  വാഗ്ദാനം ചെയ്യുന്നത്. പുതിയ കാലത്തെ ഉപയോക്താവിന്‍റെ സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത്,  എബിഎസ്എല്‍ഐ അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ പോളിസി ഉടമയുടെ  കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിത ആസൂത്രണം (റിട്ടയര്‍മെന്‍റ് പ്ലാനിങ്), അനന്തരാവകാശിക്ക് വേണ്ടിയുള്ള ആസൂത്രണം എന്നിവ പോലുള്ള സുപ്രധാന ജീവിത ഘട്ടങ്ങളില്‍, പ്രത്യേകിച്ച്, അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വത്തിലും,  പരിരക്ഷ നല്‍കുന്നതിന് ഉറപ്പായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നു. ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായാലോ പോളിസി ഉടമ മരിച്ചാലോ ഉറപ്പുള്ള ആനുകൂല്യങ്ങള്‍, ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം, തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ ഓപ്ഷനുകള്‍, ജോയിന്‍റ് ലൈഫ് പ്രൊട്ടക്ഷന്‍, പ്രീമിയം അടയ്ക്കാന്‍ ഒന്നിലധികം ടേം ഓപ്ഷനുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് ലംസം തുകയ്ക്ക് പുറമെ ലോയല്‍റ്റി ആനൂകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. മാരക രോഗങ്ങള്‍, അപകട മരണം തുടങ്ങിയവയ്ക്കായി പ്രത്യേക പരിരക്ഷ പദ്ധതികള്‍ അനുബന്ധമായി കൂട്ടി ചേര്‍ക്കുന്നതിനും അവസരമുണ്ട്. മഹാമാരിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യവും  സാമ്പത്തികകാര്യങ്ങളില്‍  ജാഗ്രത പുലര്‍ത്തുന്നതിനെക്കുറിച്ച്  ആളുകളെ കൂടുതല്‍ ബോധവാന്മാരാക്കിയിരിക്കുന്നു. ഇക്കാലത്തെ ഉപയോക്താക്കള്‍ക്ക് മതിയായ ലൈഫ് ഇന്‍ഷുറന്‍സും സവിശേഷമായ റിസ്ക്കുകള്‍ക്കെതിരെ പരിരക്ഷയും ആവശ്യമുണ്ട്. എബിഎസ്എല്‍ഐയില്‍ ഈ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയും ഉപയോക്താക്കളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലളിതവും നവീനവും വ്യത്യസ്തവുമായ പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.,,,

ഉല്‍പ്പന്ന മൂല്യത്തിന്‍റെ 20 മടങ്ങ് വരെ സൗജന്യ മോഷണ ഇന്‍ഷുറന്‍സുമായി ഗോദ്റെജ് ലോക്ക്സ്
November 16, 2021 9:35 am

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് ലോക്ക്സ് ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ചാമത് ഭവന സുരക്ഷാ ദിനാചരണത്തിന്‍റെ ഭാഗമായി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് കമ്പനി  പദ്ധതി നടപ്പിലാക്കുന്നത്. ഗോദ്റെജ് ലോക്കുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും 1,280 കോടി രൂപവരെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കവര്‍ച്ചയ്ക്കും ഭവനഭേദനത്തിനും എതിരെ ജാഗ്രത പുലര്‍ത്താനും സുരക്ഷിതരായിരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. ഗോദ്റെജിന്‍റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റല്‍ ഡോര്‍ ലോക്ക്സ് ശ്രേണിയായ അഡ്വാന്‍റിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതുമായ സ്പേസ്ടെക് പ്രോ എന്നീ ലോക്കുകളും  പെന്‍റബോള്‍ട്ട് ഏരീസ്, പെന്‍റബോള്‍ട്ട് ഇഎക്സ്എസ്+, അല്‍ട്രിക്സ് & ആസ്ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. പാക്കറ്റിലുള്ള ക്യുആര്‍കോഡ് സ്കാന്‍ ചെയ്ത്,  ജിഎസ്ടിയോട് കൂടിയ ഇന്‍വോയ്സ് സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. രജിസ്റ്റര്‍ ചെയ്യുന്ന തിയതി മുതല്‍ ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ലോക്കിന്‍റെ  പരമാവധി ചില്ലറ വില്‍പന വില (എംആര്‍പി)യുടെ 20 മടങ്ങായിരിക്കും ഇന്‍ഷുറന്‍സ്. വീട്ടില്‍ ഭവന ഭേദനമോ മോഷണമോ സംഭവിക്കുകയും ലോക്ക് തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എഫ്ഐആറിന്‍റെ പകര്‍പ്പോടുകൂടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്. ആഭരണങ്ങള്‍ക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കും പരിരക്ഷ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഗൃഹ സുരക്ഷ ഒരുക്കുന്നതില്‍ ഗോദ്റെജ് ലോക്ക്സ് എപ്പോഴും മുന്‍നിരയിലാണെന്നും ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഇപ്പോള്‍ ഒരു അധിക ഭവന സുരക്ഷ  കൂടി ലഭ്യമാക്കുകയാണെന്നും ഇതിലൂടെ കമ്പനി 30 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഗോദ്റെജ് ലോക്ക്സ് ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വിപിയുമായ ശ്യാം മോത്വാനി പറഞ്ഞു. ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രൂപം അസ്താന പറഞ്ഞു.,,,

ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട
November 16, 2021 9:28 am

കൊച്ചി:റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍,,,

കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ടയുടെ ശിശുദിനാഘോഷം
November 16, 2021 9:24 am

കൊച്ചി: അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എസ്എംഐ),,,

പാര്‍ട്ടിക്കും മേലേ വളര്‍ന്ന പി ജയരാജൻ തന്നെ നായകന്‍!കെ.കെ. ശൈലജയെയും പി. ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒതുക്കിഎന്നും ആരോപണം.കണ്ണൂര്‍ ചര്‍ച്ചകളില്‍ പി. ജയരാജന്‍ തന്നെ താരം
November 15, 2021 5:12 pm

കണ്ണൂര്‍ :ഒതുക്കിയാലും അതുക്കും മുകളിലാണ് പി ജയരായജൻ .പാർട്ടിയുടെ ഒതുക്കൾ തുടരുമ്പോഴും കണ്ണൂരിൽ താരമായി നിൽക്കുന്നത് പി ജയരാജൻ തന്നെയാണ്,,,

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
November 15, 2021 7:54 am

കോട്ടയം: ഒന്നര മാസത്തിനു ശേഷം കോട്ടയം നഗരസഭയിൽ വീണ്ടും തിരഞ്ഞെടുപ്പ് മേളം. യുഡിഎഫ് സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി,,,

ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി; സ്ഥാനാർത്ഥിയടക്കം പാർട്ടിവിട്ട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക്
November 15, 2021 7:50 am

ഇടുക്കി: മാണിസാറിന്റെ മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടി ശക്തമാകുന്നു .കോൺഗ്രസ് ഓരോ ദിവസവും തളരുകയും ചെയ്യുന്നു .വിവിധ,,,

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ചെരുപ്പ് ധരിച്ച് തിരുവാഭരണ സന്നിധിയില്‍!.പരസ്യമായി മാപ്പ് പറഞ്ഞ് സ്വയം മാറി നില്‍ക്കണമെന്ന് തന്ത്രി മണ്ഡലം.
November 14, 2021 8:31 pm

തിരുവനന്തപുരം : ശബരിമല ശ്രീഅയ്യപ്പന്റെ തിരുവാഭരണം സൂക്ഷിയ്ക്കുന്ന സ്ഥലത്തിന്റെ വിശുദ്ധിപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പത്തനംതിട്ട ജില്ലാ കളക്ടറെ അടിയന്തിരമായി സ്ഥലം,,,

മണ്ഡല-മകരവിളക്ക് തീർഥാടനം: ശബരിമല നട തിങ്കളാഴ്ച തുറക്കും; ഭക്തർക്ക് പ്രവേശനം ചൊവ്വാഴ്ച മുതൽ
November 14, 2021 4:51 pm

ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ തിങ്കളാഴ്ച വൈകീട്ട്,,,

മോഡലുകളെ ഔഡി കാറില്‍ പിന്തുടര്‍ന്നത് ആര് ! പിന്നിലെ കാറിൽനിന്ന് ഇറങ്ങി നോക്കിയിട്ട് സ്ഥലം വിട്ടു; മിസ് കേരള സുന്ദരിമാരുടെ മരണത്തില്‍ ദുരൂഹതയേറുന്നു.അപകടസ്ഥലം നോക്കിയ ശേഷം അവര്‍ കടന്നുകളഞ്ഞതെന്തിന് ?
November 14, 2021 3:30 pm

കൊച്ചി :മിസ് കേരള സുന്ദരിമാരുടെ മരണത്തിനു കാരണമായ കാറപടത്തില്‍ ദുരൂഹതയേറുന്നു. കുണ്ടന്നൂര്‍ മുതല്‍ രണ്ടു കാറുകള്‍ മത്സരയോട്ടം നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍,,,

Page 69 of 210 1 67 68 69 70 71 210
Top