കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ടയുടെ ശിശുദിനാഘോഷം

കൊച്ചി: അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് റോഡ് സുരക്ഷാ അവബോധം നല്‍കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എസ്എംഐ) രാജ്യത്തുടനീളം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം (ശിശുദിനം) ആഘോഷിച്ചു. ഭാവിയിലെ രാഷ്ട്രനിര്‍മാതാക്കളില്‍ ആരോഗ്യകരമായ റോഡ് ഉപയോഗ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള എച്ച്എസ്എംഐയുടെ രാജ്യവ്യാപക റോഡ് സുരക്ഷാ ബോധവല്‍ക്കരണ ഡ്രൈവായ ബി സേഫ്, ബി സ്മാര്‍ട്ട് സംരംഭത്തിന്റെ ഭാഗമായാണ് എച്ച്എസ്എംഐ റോഡ് സുരക്ഷാ ഇന്‍സ്ട്രക്ടര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാ അവബോധം നല്‍കിയത്.

ഡല്‍ഹി, ബെംഗളൂരു, ഹൈദാരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ, ട്രിച്ചി,താണെ, ജംഷഡ്പൂര്‍ തുടങ്ങി ഇന്ത്യയിലെ 19 നഗരങ്ങളിലുള്ള 42 സ്‌കൂളുകളിലെ 6നും 15നും ഇടയില്‍ പ്രായമുള്ള 5,500ലധികം വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുലത്തിലൂടെയും സ്‌കൂള്‍ പരിശീലന സെഷനുകളിലൂടെയും ബോധവത്ക്കരണത്തിന്റെ ഭാഗമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രാഫിക് ലൈറ്റുകളും സിഗ്‌നലുകളും മനസിലാക്കല്‍, റോഡ് സുരക്ഷാ അടയാളങ്ങളും ചിഹ്നങ്ങളും, സുരക്ഷിതമായ കാല്‍നടയ്ക്കുള്ള നിര്‍ദേശങ്ങള്‍, റോഡുകളില്‍ പാലിക്കേണ്ട മര്യാദകള്‍, ഹെല്‍മെറ്റിന്റെയും സീറ്റ് ബെല്‍റ്റിന്റെയും പ്രാധാന്യം, സുരക്ഷിതമായ സൈക്ലിങ് നിര്‍ദേശങ്ങള്‍, സ്‌കൂള്‍ ബസിലെ സുരക്ഷിതമായ യാത്ര, റോഡ് യാത്രക്കിടെ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണ് ശിശുദിനത്തില്‍ കുട്ടികള്‍ക്ക് പ്രധാനമായും അവബോധം നല്‍കിയത്.

ഇന്നത്തെ കുട്ടികള്‍ റോഡ് ഉപയോക്താക്കള്‍ മാത്രമല്ല, ഭാവിയിലെ ഇരുചക്രവാഹന യാത്രികരും കൂടിയാണെന്നും അതിനാലാണ് റോഡുകളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിപാടി ഞങ്ങള്‍ രൂപപ്പെടുത്തിയതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Top