സി.എ.എ കരട് ചട്ടങ്ങൾ തയ്യാറാക്കിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ കരടില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും.
ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംങ്ങളല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കുമെന്ന സ്ഥിതിയാകും ഉണ്ടാകുക. ഏത് മതവിശ്വാസിയാണ് എന്നത് തെളിയിക്കുന്നതിനായി പലായനം ചെയ്ത രാജ്യത്ത് നിന്നുള്ള രേഖകള്‍ ഹാജരാക്കണം. മതപീഡനം നടന്നതിന് തെളിവുകളോ രേഖകളോ ഹാജരാക്കേണ്ടതില്ല.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മതം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും.
പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കാനാണ് മതം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടത്. നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ 31 2014 ന് മുമ്പായി ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാര്‍ പൗരത്വം ലഭിക്കാനായി തങ്ങളുടെ മതം തെളിയിക്കുന്ന രേഖ നല്‍കേണ്ടി വരുക. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗങ്ങളില്‍ പെട്ടവരാണ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മതം ഏതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടത്.