
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടില്‍ സൗകര്യമുണ്ട്. അര നൂറ്റാണ്ടിനു ശേഷമാണ് പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പുതുപ്പള്ളി – കറുകച്ചാല്‍ റോഡില്‍ ചാലുങ്കല്‍പ്പടിയിലാണ് പുതിയ ഓഫീസ്.പുതിയ വാടക കെട്ടിടത്തിലായിരിക്കും ഇനി ചാണ്ടി ഉമ്മന്‍ എം.എല്‍.എ താമസിക്കുന്നതും ഓഫീസായി ഉപയോഗിക്കുകയും ചെയ്യുക. കരോട്ടുവള്ളക്കാല കുടുംബ വീട്ടിലായിരുന്നു ഉമ്മന്‍ ചാണ്ടി ആളുകളെ കണ്ടിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക