സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി കഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നടത്തിയ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് രണ്ടുമാസം മുമ്പുള്ള പ്രസംഗമാണ്. അപ്പ മരിച്ച സാഹചര്യത്തില്‍ സ്ട്രസ് ഉണ്ടായിരുന്നെന്നും ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയതെന്നുമാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.
രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോള്‍ എങ്ങനെ പുറത്തുവന്നു. കഴിഞ്ഞ 20 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി. എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു. ഇതു കൊണ്ട് ഞങ്ങള്‍ തളരില്ല.വ്യക്തിജീവിതങ്ങളെ കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന് ആവശ്യമാണെന്നും ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഇതിനെയെല്ലാം നേരിടുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Read also: ചെറുകുടലിൻ്റെ നീളം ഒന്നര കിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ; ട്രോളുകളുടെ പ്രവാഹം