തോല്‍വി ശീലമാക്കി ചെല്‍സി; പ്രീമിയര്‍ ലീഗില്‍ 15-ാം സ്ഥാനത്ത്

ലണ്ടന്‍: സ്വന്തം തട്ടകത്ത് ലിവര്‍പൂളിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ ചെല്‍സി നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചപ്പോള്‍, ആഴ്‌സനല്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് സ്വാന്‍സീയെ തോല്‍പ്പിച്ചു. നാലാം മിനിറ്റില്‍ റാമിറസിലൂടെ മുന്നിലെത്തി ചെല്‍സി 45 മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി.11 കളികളില്‍ 17 പോയിന്റുമായി രണ്ട് സ്ഥാനം കയറി ഏഴാമതെത്തി ലിവര്‍പൂള്‍.ലീഗിലെ ആറാം തോല്‍വി നേരിട്ടെങ്കിലും പരിശീലക സ്ഥാനത്ത് തുടരുമെന്ന് ഹോസെ മൗറീഞ്ഞോ ആവര്‍ത്തിച്ചു.

Top