കൊച്ചി: പോസ്റ്റ് പോള്‍ എക്‌സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും സത്യത്തോട് പുലബന്ധമില്ലാത്ത വിധത്തിലായിരുന്നു എക്‌സിറ്റ് പോള്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എക്‌സിറ്റ് പോളിലും സര്‍വേകളിലും വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായാണ് വരാറുള്ളത്.
എക്‌സിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലപ്പിക്കുന്നവയല്ല. കേരളത്തിലെ ജനങ്ങളില്‍ യുഡിഎഫിന് പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ എക്‌സിറ്റ് റിസള്‍ട്ടാണ് വരാന്‍ പോകുന്നത്. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു. പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും അത് അണയാന്‍ പോകുന്ന ദീപത്തിന്റെ ആളികത്തലാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടും. അഴിമതി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫിനെ തൂത്തെറിയും. കഴിഞ്ഞ അഞ്ച് വര്‍ഷകാലം അഴിമതിയും കൊള്ളയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച്ചത്തെ വോട്ടെണ്ണല്‍. കേരളത്തിലെ ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തെ പ്രതിഫലിപ്പിക്കാന്‍ സര്‍വ്വേകള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതാണ്. ഇന്നലെ ഒരു എക്‌സിറ്റ് പോള്‍ പ്രകാരം യുഡിഎഫിന് സീറ്റേ ഇല്ലായെന്നാണ് പറയുന്നത്. സത്യത്തോട് പുലബന്ധമല്ലാത്ത സര്‍വ്വേ ഫലമാണ്. അതിനെ തള്ളികളയുന്നു. കേരളത്തിലെ ജനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസമാണ്.
ഇന്നലെ മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോള്‍ പരാജിതന്റെ കപട ആത്മവിശ്വാസമാണ് തോന്നിയത്. അദ്ദേഹം മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന് പറഞ്ഞ പ്രസ്താവന ആളുകളെ കബളിപ്പിക്കാനാണ്. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍. യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാണ്.’
സംസ്ഥാനത്ത് 72 മുതല്‍ 79 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി-പി മാര്‍ക്ക് പോസ്റ്റ് പോള്‍ സര്‍വ്വേ.യുഡിഎഫിന് 60 മുതല്‍ 66 സീറ്റുകള്‍ വരെയും എന്‍ഡിഎയ്ക്ക് പരമാവധി മൂന്നു സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സ്വതന്ത്രര്‍ പരമാവധി ഒരു സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു.
എല്‍ഡിഎഫിന് 42% വോട്ടും യുഡിഎഫിന് 39% വോട്ടും ബിജെപിക്ക് 18 % വോട്ടും ലഭിക്കും. വടക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 20 മുതല്‍ 24 സീറ്റുകള്‍ വരെ ലഭിക്കും. മധ്യ കേരളത്തില്‍ എല്‍ഡിഎഫിന് 24 മുതല്‍ 27 സീറ്റുകള്‍ വരെയും യുഡിഎഫിന് 20 മുതല്‍ 22 സീറ്റുകള്‍ വരെയും ലഭിക്കും. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 25 മുതല്‍ 30 വരെയും യുഡിഎഫിന് 19 മുതല്‍ 22 വരെയും സീറ്റുകള്‍ ലഭിക്കും.
പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാവണമെന്ന് സര്‍വ്വേയിലെ ഭൂരിപക്ഷ അഭിപ്രായവും. 36% പേരാണ് പിണറായി വിജയന്‍ തന്നെ അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനത്തെ നയിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവണമെന്ന് 23% പേരും രമേശ് ചെന്നിത്തലയാവണമെന്ന് 10% പേരും അഭിപ്രായപ്പെട്ടു. വടക്കന്‍, മധ്യ കേരളത്തിലുള്ളവരും മുഖ്യമന്ത്രി പിണറായി തന്നെയാവണമെന്ന് അഭിപ്രായപ്പെട്ടത്.