ഇനി ചാവേറാകാനില്ല;ഉറച്ച സീറ്റ് വേണമെന്ന് ചെറിയാന്‍ ഫിലിപ് സിപിഎമ്മിനോട്.

കോണ്‍ഗ്രസ്സ് വിട്ട് വര്‍ഷം കുറേയായെങ്കിലും ചെറിയാന്‍ ഫിലിപ് മനസ് കൊണ്ട് ഇപ്പോഴും ഒരു കോണ്‍ഗ്രസ്സുകാരനാണ്.അതാണല്ലോ സിപിഎം ആയിട്ടും കോണ്‍ഗ്രസ്സുകാരന്റെ ജനാധിപത്യ ബോധം ഉയര്‍ത്തിപിടിക്കുനത്.ഏറ്റവും ഒടുവില്‍ ഉരച്ച് സീറ്റിനായി രംഗത്തെത്തിയതും.
ഇനി ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ജയിക്കുന്ന ഉറച്ച സീറ്റിന് അര്‍ഹതയോ അവകാശമോ ഉണ്ട്. പതിനഞ്ച് വര്‍ഷമായി സിപിഐഎമ്മിന് വേണ്ടി സജീവ പ്രവര്‍ത്തനം നടത്തുന്നു. രാഷ്ട്രീയ ദൗത്യം എന്ന നിലയിലാണ് മൂന്ന് തവണ യുഡിഎഫ് കോട്ടകളില്‍ മത്സരിച്ച് തോറ്റത്. തോല്‍ക്കാനായി ജനിച്ചവന്‍ എന്ന ദുഷ്‌പേര് മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് അഭിമാന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കേരളശബ്ദത്തിലെ ഇടനാഴികള്‍ എന്ന ആത്മകഥയിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്.

ആത്മകഥയിലെ രാഷ്ട്രീയജീവി എന്ന അവസാന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്. അധ്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ ഞാന്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഐഎം ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടിവി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. ഒരു പാഴ്‌വാക്കു പോലും വീണിട്ടില്ലെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.

Top