ബാലിക പീഡനം സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ പ്രകാരം അറസ്റ്റിൽ

കണ്ണൂർ :ബാലിക പീഡനം പതിവാക്കി സിപിഎം നേതാക്കൾ പ്രതിരോധത്തിൽ .സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാല്‍ നിവാസില്‍ പ്രജിത്ത് ലാല്‍(30)നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.

ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്.സമീപത്തെ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകുന്ന കൗൺസിലിംഗിന് ഇടയിലാണ് പതിമൂന്നുകാരി തനിക്കുണ്ടായ മോശപ്പെട്ട അനുഭവം വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് ചൈൽഡ് ലൈൻ നിർദേശം അനുസരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത്ത് ലാലിന് എതിരെ പോക്‌സോ പ്രകാരം കേസ്സെടുത്തത്.

Top