കൊല്ലത്ത് ബാലതാരമായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ഒരാള്‍ കസ്റ്റഡിയില്‍; പരാതി നല്‍കിയിട്ട് നാല് ദിവസം താമസിപ്പിച്ച് പോലീസ് അനാസ്ഥ

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും പോലീസ് ഗുരുതരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്

സംഭവത്തില്‍ അഞ്ചിലധികം പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയ്യതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പ്രമുഖരുടെ മക്കളുണ്ടെന്നാണ് സൂചന. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top