ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: ഒന്നാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സന്‌ന്തോഷ് കുമാര്‍(34) ആണ് പിടിയിലായത്. ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി രണ്ടു തവണ ലൈഗിംകമായി  പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. സംഭവം നടന്ന് ഒരാഴ്ചക്കു ശേഷമാണ് പ്രതി പിടിയിലായത്. ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായ സന്തോഷ്. പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതചിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു. മാര്‍ച്ച് 25 നാണ് കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് മാതാവ് തുടിയലൂര്‍ പോലീസില്‍ പരാതി നല്‍കിയത. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ വീടിന് കുറച്ചകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സന്തോഷിന്റെ വീടിനു മുന്നില്‍ കളിക്കുന്നതിനിടെ മറിഞ്ഞു വീണ കുട്ടിയെ എടുത്തു കൊണ്ടു പോയി വീടനികത്ത് വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top