മകന്റെ കൈയും കാലും കഴുത്തും ചങ്ങലയ്ക്കു കൂട്ടിക്കെട്ടി നടത്തിച്ച് അമ്മയുടെ വക ശിക്ഷ

ബെയ്ജിംഗ്:കൗമാരക്കാരനായ മകന് പണിയെടുക്കാന്‍ മടി.അമ്മകൊടുത്ത സിക്ഷ കഠിനമായിരുന്നു.കൗമാരക്കാരനായ മകനെ, കൈയും കാലും കഴുത്തും ചങ്ങലയ്ക്കു കൂട്ടിക്കെട്ടി റോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തായി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഈ വീഡിയോ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

മടിയനായ മകന്‍, ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നെല്ലാം ഓടിപ്പോകുക ശീലമാക്കിയവനാണെന്നു വീഡിയോ പകര്‍ത്തിയയാളോട്ഇവര്‍ പറഞ്ഞു. ഇവനെ അന്വേഷിച്ച് കുറച്ചൊന്നുമല്ല അലഞ്ഞിട്ടുള്ളത്. സഹികെട്ടാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. യുന്നാന്‍ പ്രവിശ്യയില്‍ നിന്നു യോംഗ്കാംഗ് നഗരത്തില്‍ ജോലിക്കെത്തിയവരാണ് ഇരുവരും.

വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, വ്യാപകമായ വിമര്‍ശനങ്ങളാണ് ഈ സ്ത്രീക്കെതിരെ ഉയര്‍ന്നുവരുന്നത്. ‘ലോകത്തെ ഏറ്റവും ക്രൂരയായ അമ്മ’ എന്നാണ് വീഡിയോയ്ക്കു ലഭിച്ച പ്രതികരണങ്ങളിലൊന്ന്. പ്രദേശത്തെ പോലീസ് ഇവര്‍ക്കായി തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Top