അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കൊളസ്‌ട്രോള്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്‌ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുന്നവരും ഭക്ഷണ നിയന്ത്രണം നടത്തുകയുമൊക്കെ ചെയ്യും. എന്നാല്‍, കൊളസ്‌ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്‌ള, അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്‌ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്‌ള.
അത്തരം ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചറിയൂ… മുട്ട, ഒലീവ് ഓയില്‍, നട്‌സ്, തൈര്, റെഡ്മീറ്റ്, കടല്‍ മീനുകള്‍ തുടങ്ങിയവയാണ് അവ.
മുട്ട: മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉയരുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, പലപേ്പാഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും പ്രോട്ടീനുകള്‍ കൊണ്ട് സമ്പുഷ്‌വുമാണ് മുട്ട എന്നതാണ് സത്യം. എന്നാല്‍, പലരും മുട്ടയുടെ വെള്ളമാത്രമാണ് ഉപയോഗിക്കുക. കോഴുപ്പ് പേടിച്ച് മുട്ടയുടെ മഞ്ഞ പലരും ഒഴിവാക്കുകയും ചെയ്യും.
ഒലീവ് ഓയില്‍: ഒലിവ് ഓയില്‍ കൊഴുപ്പിനെ പുറം തള്ളാന്‍ മറ്റൊരു പ്രധാനപെ്പട്ട സാധനം ഒലീവ് ഓയിലാണ്. ഒലിവ് ഓയില്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദീര്‍ഘായുസിനും നല്‌ളതാണ്. അതിനാല്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ഒലീവ് ഓയില്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്‌ളതാണ്.
നട്‌സുകള്‍: നട്‌സുകള്‍മറ്റൊരു സുപ്രധാന ഭക്ഷണമാണെന്ന് തെളിയിക്കപെ്പട്ടിട്ടുണ്ട്. ഏത് തരത്തില്‍ കഴിച്ചാലും ആരോഗ്യം നല്‍കുന്നതാണ് നട്‌സ്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും നട്‌സ് കഴിക്കുന്നതിലൂടെ കഴിയും. ബദാം, ഈന്തപ്പഴം, കശുവണ്ടി, നിലക്കടല തുടങ്ങിയവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. നിലക്കടല എണ്ണ ഉപയോഗിക്കാതെ മണല്‍ ഉപയോഗിച്ച് വറുത്തെടുക്കുന്നത് ദിവസവും ഒരു പിടി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറം തള്ളാന്‍ സഹായിക്കും.
പാലും പാലുല്‍പ്പന്നങ്ങളും: പാലും പാലുല്‍പ്പന്നങ്ങളും കൊഴുപ്പ് കുറയ്ക്കുന്നതില്‍ മുമ്പന്തിയിലാണ്. പാലുല്‍പ്പന്നങ്ങളില്‍ പ്രാധാന്യം തൈരിനാണ്. ഭക്ഷണശേഷം ഡെസേര്‍ട്ടുകള്‍ക്ക് പകരം തൈര് ഉപയോഗിക്കുന്നത് കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയുകയും ചെയ്യും. വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്‌ള, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കടല്‍വിഭവങ്ങള്‍: കടല്‍വിഭഗങ്ങളെല്‌ളാം തന്നെ നല്‌ളതാണ്. എന്നാല്‍, ഇവയില്‍ കൊഴുപ്പ് തീരെ കുറഞ്ഞ പല വിഭവങ്ങളുമുണ്ട്. ഇത് ഹൃദയാഘാത പ്രശ്‌നങ്ങളെ ദുരീകരിക്കുന്നു. ഉദാഹരണത്തിന് കടല്‍ ഞണ്ട്, ചെമ്മീന്‍, ചെറിയ മീനുകള്‍ തുടങ്ങിയവ. റെഡ് മീറ്റ് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണെന്നുള്ളത് മാത്രമല്‌ള, ഇത് കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നു എന്നതാണ് സത്യം. എന്നാല്‍, കാന്‍സര്‍ സാദ്ധ്യത ഇത് സ്ഥിരമായി ഭക്ഷിക്കുന്നവരില്‍ കൂടുതലായിരിക്കും എന്ന് മാത്രം.
ചോകേ്‌ളറ്റ്: ചോകേ്‌ളറ്റ് കഴിക്കാനിഷ്ടമില്‌ളാത്തവര്‍ കുറവായിരിക്കും. എന്നാല്‍, പ്രായമായവര്‍ ചോകേ്‌ളറ്റിനെ എന്നും ഒരു കയ്യകലം നിര്‍ത്തും. എന്നാല്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചോകേ്‌ളറ്റ് സഹായിക്കും എന്നതാണ് സത്യം.