ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത് …

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്. ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം. അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.Chest-Pains-and-Heart-Attacks1

ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയാഘാതം പലപ്പോഴും രോഗികൾ ക്ക് മറ്റുള്ളവരെ അറിയിക്കാൻ കഴിയാതെവരുന്നതു മൂലം ചികിത്സ കിട്ടാതെയാണ് ഭൂരിഭാഗം മരണങ്ങളും ഉണ്ടാകുത്.ഇതിൽ നിന്നു രക്ഷനേടുന്നത്തിനു പുതിയ സാങ്കേതികവിദ്യകളും ചികിത്സകളും ഉണ്ട് .അത് സമയത്ത് അറിയുകയും രോഗിക്ക് ലഭ്യമാക്കി കൊടുക്കുകയും വേണം . . ഉപകാരപ്രദമായ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതുജനങ്ങളിൽ എത്തിക്കൂ

Top