സികെ മോനോന്റെ പത്മ ശ്രീ തിരിച്ചെടുക്കുമോ ? ജനനതിയ്യതി തിരുത്തി: അഭിഭാഷകനല്ലാതിരുന്നിട്ടും വ്യാജ അവകാശവാദം ഉന്നയിച്ചു: സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് പത്മശ്രീ നേടിയെന്ന് പരാതി

കൊച്ചി: പണമുണ്ടെങ്കില്‍ ഏത് പുരസ്‌കാരവും വെട്ടിപിടിയ്ക്കാമെന്ന് കേരളത്തിലെ പ്രഞ്ചിയേട്ടന്‍മാര്‍ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്ന ബഹുമതികള്‍ ഇങ്ങനെ പണത്തിന്റെയും രാഷ്ട്രീയ ബലത്തിന്റെ കയ്യൂക്കില്‍ നേടുന്ന പലരുടെയും മുന്‍കാല ചരിത്രം അത്ര തിളക്കമുള്ളതായിരിക്കില്ല. അങ്ങിനയൊരു വിവാദത്തിലാണ് തൃശൂര്‍ സ്വദേശിയായി പ്രവാസി മലയാളി സികെ മോനോനും തന്റെ പേരിലുള്ള കേസുകള്‍ മറച്ച് വെച്ചും വ്യാജ അവകാശ വാദങ്ങള്‍ ഉന്നയിച്ചുമാണ് സികെ മോനോന്‍ പത്മശ്രീ പുരസ്‌കാരം നേടിയതെന്നാണ് ആരോപണം.
2009 ലാണ് സി കെ മോനോന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരമായി രാജ്യം പത്മശ്രീ നല്‍കിയത്.

സികെ മേനോന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാമന്ത്രിയ്ക്ക് പരാതി നല്‍കിയതോടെ പ്രവാസി മലയാളിയുടെ പത്മശ്രീ വിവാദത്തിലാവുകയാണ്. ജനനതിയ്യതി തിരുത്തി വ്യാജ രേഖയുണ്ടാക്കിയ കേസിലുള്‍പ്പെടെ പ്രതിയാണെന്നാരോപിച്ചാണ് തൃശൂര്‍ സ്വദേശി രാജേഷ് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. സികെ മേനോന് നല്‍കിയ പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ എന്നിവ തിരിച്ചെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡ്വേക്കേറ്റ് സികെ മോനോന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും അഡ്വക്കേറ്റ് എന്ന് പേരിനൊപ്പം ഉപയോഗിക്കണമെങ്കില്‍ ബാര്‍കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സികെ മോനോന്‍ അങ്ങിനെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അഭിഭാഷകനാണെന്ന് സ്വയം അവകാശപ്പെടുന്ന സികെ മോനോന് ഔദ്യോഗികമായി ഇത് തെളിയിക്കാന്‍ കഴിയുന്നില്ല.

സികെ മോനോന്‍ പേരിനൊപ്പം ഉപയോഗിക്കുന്ന അഡ്വക്കേറ്റ് എന്ന യോഗ്യത വ്യാജമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു. അംഗീകൃത നിയമബിരുദം പാസായി ബാര്‍കൗണ്‍സിലിന് കീഴില്‍ എന്റോള്‍ ചെയ്താല്‍ മാത്രം ലഭിക്കുന്ന ഈ പദവി സികെ മോനോന്‍ ദുരുപയോഗം ചെയ്യുകയാണ്. കേരള ഹൈക്കോടതിയില്‍ പ്രാകടീസ് ചെയതാണ് തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചതെന്നാണ് സികെ മോനേന്‍ അവകാശപ്പെടുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പരീക്ഷകളില്‍ കൃത്രിമം കാണിച്ചതിന് മുന്ന് വര്‍ഷം യൂണിവേഴ്‌സിറ്റി ഡീബാര്‍ ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഒരു ക്രിമിനല്‍കേസ് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രിയക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കോളേജ് രേഖകള്‍ നശിപ്പിക്കപ്പെട്ടതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കേരള വര്‍മ്മ കോളേജില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളില്‍ സര്‍ഫിക്കറ്റ് ഇഷ്യു ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു. പരാതിയില്‍ ചൂണ്ടികാട്ടുന്ന 22/9/72 തിയ്യതിയിലെ G59/72 എന്ന ഫയല്‍ നഷ്ടപ്പെട്ടതായാണ് കാണിക്കുന്നത്. സി കെ കൃഷ്ണനെ ഡിബാര്‍ ചെയ്തുമായ ബന്ധപ്പെട്ട രേഖകളാണ് നശിപ്പിക്കപ്പെട്ടതെന്നതും ദുരൂഹത ഉണര്‍ത്തുന്നു.

കോര്‍പ്പറേഷന്‍ ജീവനക്കാരുമായി ചേര്‍ന്ന് വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയതായും പരാതിയില്‍ പറയുന്നു. സ്‌കൂള്‍ പഠനത്തിനായി നല്‍കിയ ജനന വര്‍ഷം 1947 ആണ് കോളെജിലെ രേഖകളും ഇത് ശരിവയ്ക്കുന്നു. ആദ്യ പ്രവേശനം നേടിയ തൃശൂരിലെ സ്‌കൂളില്‍ നിന്ന് ലഭിച്ച വിവരാവകാശത്തിലും കേരള വര്‍മ്മ കോളെജിലെ രേഖകളിലും ജനനതിയ്യതി ഒന്നാണ്. പക്ഷെ പിന്നീട് കോര്‍പ്പറേഷന്‍ രേഖകളില്‍ തിരുത്തുകയായിരുന്നു.

18.9.1947 എന്നത് തിരുത്തുകയായിരുന്നു. ഇതനുസരിച്ച് ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രായം വെറും മുന്ന് വയസ് മാത്രമായിരിക്കും. തൃശൂര്‍ കോര്‍പ്പറേഷനില്‍ സികെ മേനോന്റെ ജനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകള്‍ മുഴുവന്‍ നഷ്ടപ്പെട്ടതായി വിവരാവകാശമനുസരിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറയുന്നു.10 copy

സര്‍ക്കാരിലെ പദവികള്‍ക്കോ ജോലികള്‍ക്കോ വേണ്ടി വ്യാജ രേഖകള്‍ സൃഷ്ടിച്ച് അവസരം തട്ടിയെടുത്താല്‍ 463,465,46,471 സെക്ഷന്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. 3500 പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് പത്മശ്രീക്കായി നല്‍കിയ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഈ അവകാശ വാദം തെറ്റാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു. 1993 ലെ സ്വര്‍ണ കടത്തുകേസിലുള്‍പ്പെടെ പ്രതിയാണ് സികെ മോനോനെന് പരാതിയില്‍ പറയുന്നു. സികെ കൃഷ്ണന്‍ എന്ന യഥാര്‍ത്ഥ പേര് മറ്റൊരു പാസ്‌പോര്‍ട്ട് എടുക്കുന്നതിന് വേണ്ടി സികെ മോനോന്‍ എന്നാക്കി മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ നേതാവിയിരുന്ന സികെ മോനാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനെന്ന നിലയ്ക്കാണ് പത്മശ്രി പിന്‍വാതിലിലൂടെ തരപ്പെടുത്തിയതെന്നും പരതിയില്‍ പറയുന്നു. വിവരാവകാശ മനുസരിച്ച് ലഭിച്ച രേഖകള്‍ ഉള്‍പ്പെടെയാണ് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കിയിരിക്കുന്നത്.

a

15 copy

13 copy

Top