ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ വംശഹത്യാ ശ്രമമാണ് മലബാര്‍ കലാപം.അടിച്ചമര്‍ത്തിയത് ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാർ – യോഗി ആദിത്യ നാഥ്

കൊച്ചി:1921 ലെ മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിതമായ വംശഹത്യാ ശ്രമമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മലബാര്‍ കലാപം അടിച്ചമര്‍ത്തിയത് ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരെന്ന അവകാശവാദവും യോഗി ആദിത്യനാഥ് ഉന്നയിച്ചു. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ രക്ഷിച്ചത് ഗൊരഖ്പൂരില്‍ നിന്നെത്തിയ ഗൂര്‍ഖകലാന്നെന്നാണ് യോഗിയുടെ അവകാശ വാദം.പാഞ്ചജന്യം മാസികയുടെ വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘100 വര്‍ഷങ്ങള്‍ക്ക് മാപ്പിള കലാപത്തില്‍ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദു സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തു. തീര്‍ത്തും ആസൂത്രിതമായ രീതിയിലായിരുന്നു കൂട്ടക്കൊല. ആയിരക്കണക്കിന് സ്ത്രീകളെ അവര്‍ പീഡിപ്പിച്ചു. അമ്പലങ്ങള്‍ അവര്‍ ഇല്ലാതാക്കി. യോഗി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖിലാഫത്ത് പ്രസ്ഥാനം തകര്‍ന്നത് കൊണ്ടാണ് മുസ്ലിംകള്‍ ലഹളയുമായി മുന്നോട്ട് പോയത്. എന്നിട്ട് അവര്‍ പറഞ്ഞു ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമാണെന്ന്. പക്ഷെ അത് ഭൂവുടമകള്‍ക്ക് നേരെ മാത്രമായിരുന്നോ. ആണെങ്കില്‍ എന്തിനാണ് അവര്‍ സാധാരണ ഹിന്ദു സഹോദരങ്ങളെ കൊന്നൊടുക്കിയത്. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചു, അതാണ് കാരണം. യോഗി ആദിത്യ നാഥ് പറഞ്ഞു.

അതേസമയം കളരിപ്പയറ്റിന്റെ നാടായ കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാനസികമായും ശക്തരായി തീരണമെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കലാപകാരികളെ വെള്ളപൂശുന്നതിലൂടെ ഹിന്ദുകളുടെ ചരിത്രം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പാര്‍ലമെന്റ് അംഗവും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ ആരോപിച്ചു. 1921ല്‍ മലബാറില്‍ നടന്നത് മുസ്ലിം ജിഹാദായിരുന്നുവെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.Yogi

Top