കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കി: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന; പ്ര​തി​ദി​ന രോ​ഗികൾ 3000 മുകളിൽ

സീ​യോ​ൾ:കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കിയതോടെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. പുതു​താ​യി 3,292 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി ച്ച​വ​രു​ടെ എ​ണ്ണം 406,065 ആ​യി ഉ​യ​ർ​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ക്കു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29 പേ​രു​ടെ മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3187 ആ​യി. 506 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഈ ​മാ​സ​മാ​ദ്യം സ​ർ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ മാ​യും നീ​ക്കി പൊ​തു​യി​ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കു​ക എ​ന്ന ന​യ​ത്തി​ൻറെ ഭാ​ഗ​മാ​യാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ർ​ധ​ന​വ്.

Top