മുല അശ്ലീലമാണെന്ന് മാനേജ്‌മെന്റ് അല്ലെന്ന് വിദ്യാര്‍ത്ഥികള്‍; കോളജ് മാഗസിനിന്റെ പേരിലും ഉള്ളടക്കത്തിലും തര്‍ക്കിച്ച് വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും

മലപ്പുറം: കോളജ് മാഗസിനുകള്‍ക്ക് വിലക്ക് വീഴുന്നത് ഇപ്പോള്‍ ഒരു പുതിയ കാര്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പുതു തലമുറയുടെ ചിന്തകള്‍ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണമെന്ന് കരുതാം. പേരിലും കവര്‍ ചിത്രത്തിലും ലൈംഗികതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഒരു കോളജ് കോളേജ് മാഗസിന്കൂടി മാനേജ്മെന്‍ിന്റെ വിലക്ക് വന്നിരിക്കുകയാണ്. പൊന്നാനി എം.ഇ.എസ് കോളേജ് മാഗസിനായ ‘ മുലമുറിക്കപ്പെട്ടവര്‍ ‘ ആണ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാനേജ്മെന്റ് വിലക്കിയിരിക്കുന്നത്. ആറു മാസങ്ങള്‍ക്ക് മുമ്പായിരുന്നു മാഗസിന്റെ ഡമ്മി പ്രകാശനം ചെയ്യുന്നത്. പ്രിന്‍സിപ്പാളിന്റേയും സ്റ്റാഫ് എഡിറ്ററുടേയുമെല്ലാം പൂര്‍ണ്ണ പിന്തുണ ആ അവസരത്തില്‍ മാഗസിന്‍ കമ്മിറ്റിയോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ മാഗസിന്‍ പ്രിന്റ് ചെയ്യാനുള്ള സമയമായപ്പോള്‍ അനുമതി നല്‍കാന്‍ സാധിക്കുകയില്ലെന്ന് കോളേജ് മാനേജ്മെന്റ് അറിയിക്കുകയായിരുന്നുവെന്ന് കോളേജ് യൂണിയന്‍ ജനറല്‍ സെക്ട്രറി ഷമീര്‍ പറയുന്നു.

മാഗസിന്റെ പേരില്‍ ‘ മുല ‘ എന്ന പദം ഉപയോഗിച്ചതും ഉള്‍പേജുകളില്‍ ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങളില്‍ മുല മുറിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നുണ്ട്, ഇതിനെതിരെയുമാണ് മാനേജ്മെന്റ് രംഗത്തെത്തിയിരിക്കുന്നത്. പേരും കവറും മുല കാണിക്കുന്ന പന്ത്രണ്ട് ചിത്രങ്ങളും ഒഴിവാക്കിയാല്‍ മത്രമേ പ്രിന്റിംഗിന് ആവശ്യമായ ഫണ്ട് നല്‍കുകയുള്ളൂ എന്നാണ് മാനേജ്മെന്റ് പറയുന്നതെന്ന് മാഗസിന്‍ എഡിറ്ററായ താഹ തൗഫീഖ്. ചരിത്ര സംഭവങ്ങള്‍ ചിത്രീകരിക്കുന്ന ചിത്രകാരന്‍ എന്നറിയപ്പെടുന്ന ടി.മുരളിയുടെ പെയ്ന്റിംഗാണ് മുന്‍പേജില്‍ ഉപയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് മാഗസിന്റെ ഇതുവരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്യാം കൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പ്രകാശനം ചെയ്തത്. അന്നൊന്നും യാതൊരു വിയോജിപ്പുമില്ലാതിരുന്ന മാനേജ്മെന്റ കഴിഞ്ഞ ദിവസമാണ് പ്രിന്റിംഗിനുള്ള ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിയെ കുറിച്ച് സംസാരിക്കുന്ന മാഗസിനോട് കാണിക്കുന്ന നീതി നിഷേധം അനുവദിച്ചു കൊടുക്കില്ലെന്നും എന്തു വിലകൊടുത്തും മാഗസിന്‍ പുറത്തിറക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍. മാനേജ്മെന്റിന്റെ നിലപാട് വ്യക്തമായതോടെ പണത്തിനായി വിദ്യാര്‍ത്ഥിനികള്‍ അവരുടെ വളകളും മറ്റും സ്വമേധയാ നല്‍കിയും പിരിവു നടത്തിയുമാണ് ഇവര്‍ ഫണ്ട് കണ്ടെത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മാഗസിന്‍ അസ്ലീലമാണെന്നും അതിനാല്‍ ചിത്രങ്ങളും മാറ്റിയില്ലെങ്കില്‍ മാഗസിന്‍ കമ്മറ്റിയംഗങ്ങളുടെ ടി.സി നല്‍കില്ലെന്ന് മാനേജ്മെന്റ് ഭീഷണി മുഴക്കിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയാതായും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. അതേസമയം, മാഗസിന് പ്രിന്‍സിപ്പാളടക്കമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എന്നാല്‍ മാനേജ്മെന്റിന്റെ തീരുമാനത്തിന് വിരുദ്ധമായൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവരുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

Top