കോൺഗ്രസ് വിട്ടു വന്ന 11 പേർക്കു എൻ.സി.പിയിൽ ഭാരവാഹിത്വം: കോഴിക്കോട് ജില്ലയിലെ എൻ.സി.പി ഭാരവാഹികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോൺഗ്രസ് വിട്ടു വന്ന 11 പേർക്കു കോഴിക്കോട് ജില്ലയിലെ എൻ.സി.പിയിൽ ഭാരവാഹിത്വം. മൂന്നു വൈസ് പ്രസിഡന്റുമാരും പതിനഞ്ച് ജനറൽ സെക്രട്ടറിമാരും അടക്കമുള്ളവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
മുക്കം മുഹമ്മദാണ് പ്രസിഡന്റ്, ടി.പി വിജയൻ, ടി.വി ബാലകൃഷ്ണൻ, രാമകൃഷ്ണൻ മാസ്റ്റർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ.ടി.എം കോയ, പി.കെ ബാലകൃഷ്ണൻ, കെ.കെ നാരായണൻ മാസ്റ്റർ, പി.ആർ സുനിൽ സിംങ്, കെ.ടി.എ മജീദ്, കെ.പി കൃഷ്ണൻകുട്ടി, സിസിലി ടീച്ചർ, പി.പി ജോയി, കെ.കെ രാജേഷ്, എം.എം സലിം, പി.ടി അസൈൻകുട്ടി, അഷറഫ് മേപ്പയൂർ, നജീബ് തിക്കൊടി, പ്രേമരാജൻ കായക്കൊടി, പ്രദീപ് നടുക്കണ്ടി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഗംഗാധരൻ മാസ്റ്റർ ട്രഷറാർ. എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top