കോട്ടയം :ഇടുക്കി സീറ്റിന്റെ പേരിൽ ഡീനും വാഴയ്ക്കനും തമ്മിൽ തല്ല്.കോൺഗ്രസിൽ മൊത്തം ഗ്രൂപ്പ് തർക്കത്തിലാണ് സീറ്റ് പ്രക്യാപനം വൈകുന്നതെന്ന് ആരോപണം.
ലിസ്‌റ്റിൽ അന്തിമ തീരുമാനമാകാതെ കോൺഗ്രസിൽ തർക്കം രൂക്ഷം. ആലപ്പുഴ,വയനാട്, വടകര, കാസർക്കോട് സീറ്റുകളിൽ സ്‌ഥാനാർത്ഥികളെ തീരുമാനിക്കാൻ സാധിച്ചിട്ടില്ല.
ഉമ്മൻചാണ്ടിയെ മൽസരിപ്പിക്കണമെന്ന ആവശ്യം നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതായി പറയുന്നു. ആന്ധ്രയിലായിരുന്ന ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
വയനാട് സീറ്റിനായി എ ഗ്രൂപ്പ് ടി സിദ്ദിക്കിന്റെ പേരാണ് നിർദ്ദേശിച്ചത്. . എന്നാൽ അത് സ്വീകാര്യമല്ലെന്നും തങ്ങളുടെ സിറ്റിങ് സീറ്റിൽ വേണുഗോപാലിനേയോ ഷാനിമോൾ ഉസ്‌മാനേയോ സ്‌ഥാനാർത്ഥിയാക്കണം എന്നാണ് ഐഗ്രൂപ്പ് ആവശ്യം.കെ പി അബ്‌ദുൾ മജീദിന്റെയും പേര് സാധ്യതാ ലിസ്‌റ്റിൽ ഉണ്ട്. ഷാനിമോൾ ഉസ്‌മാന്റെ പേര് ആലപ്പുഴയിലും പരിഗണിക്കുന്നുണ്ട്. അടൂർ പ്രകാശും ആലപ്പുഴ ലിസ്‌റ്റിൽ ഉണ്ട്.
ആലപ്പുഴയിലും എ ഐ ഗ്രൂപ്പ് തർക്കമാണ് സ്‌ഥാനാർത്ഥി നിർണയത്തിന് തടസ്സം. ചാലക്കുടി സീറ്റിൽ ബെന്നി ബെഹ്‌നാനും തൃശൂരിൽ ടി എൻ പ്രതാപനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് കെ വി തോമസിനെ മാറ്റി ഹൈബി ഈഡന്റെ പേരും പരിഗണനയിൽ ഉണ്ട്.
ഇടുക്കിയിൽ ജോസഫ് വാഴക്കൻ വരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്പോൾ ഡീൻ കുര്യാക്കോസിന്‍റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത് .
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/