വടകര പിടിച്ചെടുക്കാൻ കരുത്തനായ പി ജയരാജൻ !..കോൺഗ്രസിന് സാധ്യത കുറയുന്നു!!!

തിരുവനന്തപുരം:വടകര സി.പി.എം പിടിച്ചെടുക്കുമെന്ന് ഉറപ്പായി .പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ സീറ്റിൽ കരുത്തനായ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം . കെ ടി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് റിയാസ്, വി ശിവദാസൻ തുടങ്ങിയ പേരുകളും വടകര സീറ്റിലെ സ്ഥാനാർത്ഥി സാധ്യതകളായി സിപിഎം പരിഗണിക്കുന്നുണ്ട്. എന്നാൽ വരാനിരിക്കുന്നത് ജീവൻമരണ പോരാട്ടമാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് പി ജയരാജന്‍ കൂടി പരിഗണനാ പട്ടികയിലേക്ക് കടന്നുവന്നിരിക്കുന്നത്.

പി. ജയരാജന്റെ പേര് വടകര ലോക്സഭാ മണ്ഡലത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ കുറ്റപത്രവുമായി സി.ബി.ഐ രംഗത്തെത്തിയത് എന്ന് ആരോപണം ഉണ്ട് . സി.പി.എം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി എന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതായി കുറ്റപത്രം മാറുകയും ചെയ്യും. സി.പി.എം കോട്ടയാണെങ്കിലും രണ്ടുതവണ തുടർച്ചയായി വടകരയിൽ സി.പി.എം മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ അടിയറവ് പറഞ്ഞതാണ്. ഈയൊരു സാഹചര്യത്തിലാണ് കരുത്തനായ സ്ഥാനാർഥി എന്ന നിലയിൽ പി. ജയരാജന്റെ പേര് വടകര മണ്ഡലത്തിൽ ഉയർന്നുവന്നത്.കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ജയരാജന്റെ സ്വാധീനവും കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പാർട്ടിയുടെ ശക്തിയും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പാർട്ടി. ഇതിനിടെ സി.ബി.ഐ കുറ്റപത്രം വന്നതോടെ ജയരാജന്റെ വിജയ സാധ്യതക്ക് മങ്ങലേൽക്കമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലപാതക ഗൂഢാലോചന ചുമത്തി സി.ബി.ഐ തലശേരി കോടതിയിൽ കുറ്റപത്രം നൽകിയത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.ബി.ഐയുമായും പുതിയ പോരിന് വഴി തുറക്കും. ബി.ജെ.പിയും പ്രതിപക്ഷവും ഇത് സി.പി.എമ്മിനെതിരായ ആയുധമാക്കി മാറ്റുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ചേർന്നുള്ള അവിശുദ്ധ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നു സി.പി.എം ആരോപിക്കുന്നു.കണ്ണൂരും കോഴിക്കോടും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാർട്ടിയുടെ ആലോചന. പി രാജീവ്, കെ എൻ ബാലഗോപാൽ എന്നീ രണ്ട് ജില്ലാ സെക്രട്ടറിമാർ കൂടി സിപിഎമ്മിന്‍റെ സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിലുണ്ട്.

ഇതുകൂടാതെ എ എൻ ആരിഫ്, വീണ ജോർജ്, എ പ്രദീപ് കുമാർ എന്നീ സിറ്റിംഗ് എംഎൽഎമാരും സാധ്യതാ പട്ടികയിലുണ്ട്. മൂന്ന് ജില്ലാ സെക്രട്ടറിമാരെയും മൂന്ന് എംഎൽഎമാരെയും പരിഗണിക്കുന്നതോടെ സിപിഎമ്മിന്‍റെ സമീപനം വ്യക്തമായിക്കഴിഞ്ഞു. പരമാവധി മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നേട്ടമുണ്ടാക്കുക എന്നതാണ് ഇത്തവണ സിപിഎമ്മിന്‍റെ തന്ത്രം.

Top