മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം പിടിക്കും

ആദ്യ അരമണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. തെലങ്കാനയിലും മിസോറാമിലും മാത്രമാണു കോണ്ഡഗ്രസ് പിന്നോട്ട് നില്‍ക്കുന്നത്. ഒരിടത്തും ബിജെപിക്ക് ലീഡ് നേടാനായില്ല എന്നാണ് സൂചന.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും വയ്ക്തമായ നിലയിലാണ് കോണ്‍ഗ്രസ്. അതേസമയം, മിസോറമില്‍ കോണ്‍ഗ്രസ് 11 സീറ്റുമായി പിന്നിലാണ്. 16 സീറ്റുമായി എംഎന്‍ഫാണ് മിസോറാമില്‍ ലീഡ് ചെയ്യുന്നത്. എംപിസിയും ഓരോ സീറ്റിലാണു ലീഡു ചെയ്യുന്നത്. തെലങ്കാനയില്‍ ടിആര്‍എസ് ആയിരുന്നു മുന്നേറിയിരുന്നതെങ്കിലും പിന്നീട് കോണ്‍ഗ്രസ് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

Top