സുധാകരൻ കാലാവധി തികക്കില്ല ! വേണുഗോപാൽ ഗ്രുപ്പുണ്ടാക്കുന്ന ടൂളാണ് സുധാകരൻ ! ഹൈക്കമാന്‍ഡിനെ സമീപിക്കാൻ എ, ഐ ഗ്രൂപ്പുകള്‍

കൊച്ചി: കോൺഗ്രസിൽ കെ സുധാകരനെതിരെയുള്ള നീക്കം ശക്തമായി .പാർട്ടി സുഖമമായിട്ടു മുന്നോട്ടു കൊണ്ടുപോകാൻ കെ സുധാകരാനാകില്ല എന്നത് സംശയം ഇല്ലാത്ത തരത്തിൽ കോൺഗ്രസിലെ വിസഹായങ്ങൾ രൂക്ഷമാവുകയാണ് .കെ സി വേണുഗോപാലിന്റെ വെറും റബർ സ്റ്റാമ്പായി ആ ഗ്രുപ്പിന്റെ അറിയാനായി മാറിയിരിക്കുകയാണ് കെ സുധാകരൻ എന്നാണു നേതാക്കളുടെ ആരോപണം .കേരളത്തിൽ ഗ്രുപ്പ് ഒഴിവാക്കി എന്ന് പറയുമ്പോൾ വേണുഗോപാൽ ഗ്രുപ്പ് ശക്തമാക്കി എന്നതാണ് സത്യം .കേന്ദ്രത്തിൽ നിന്നും കേരളത്തിലേക്ക് പറിച്ച് നാടാണ് ഒരുങ്ങുന്ന വേണുഗോപാലിന് വഴിയൊരുക്കാനുള്ള ടൂളുകൾ മാത്രമാണ് സുധാകരനും വിടി സതീശനും എന്നാണു നേതാക്കളുടെ ആരോപണം .അതെ സമയം പുനഃ:സഘടിപ്പിക്കാൻ പോകുന്ന ജില്ലാ കമ്മറ്റികൾ മുഴവുവൻ തന്നെ ഗ്രുപ്പിലെ ആളുകളെ തിരുകി കയറ്റാൻ നീക്കം സുധാകരൻ തുടങ്ങി .

സുധാകരന്റെ പ്രഖ്യാപനങ്ങള്‍ ഏകപക്ഷീയമെന്ന് ഗ്രൂപ്പുകള്‍ പരാതി നല്‍കിയെന്നാണ് വിവരം.എ ഐ ഗ്രൂപ്പുകള്‍ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും.സംഘടനാ കാര്യങ്ങള്‍ കൂടിയാലോചന ഇല്ലാതെ പ്രഖ്യാപിക്കുന്നതാണ് അമര്‍ഷത്തിന് കാരണം. തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ ധാരണ. ഇതില്‍ ചര്‍ച്ച നടത്താന്‍ താരീഖ് അന്‍വര്‍ സംസ്ഥാനത്തെത്തും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി താരീഖ് കൂടിക്കാഴ്ച്ച നടത്തും.കെ സുധാകരന്‍ കെപിസിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നതിന് മുമ്പാണ് പാര്‍ട്ടിക്കുള്ളില്‍ സുധാകരനെതിരെ ഇത്തരമൊരു പടയൊരുക്കം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഒരു ആലോചനയും നടത്തിയില്ലെന്ന് പരാതി രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമുണ്ട്. അധ്യക്ഷനായി ചുമതലയേല്‍ക്കും മുമ്പ് സുധാകരന്‍ നടത്തിയ ചില പരാമര്‍ശങ്ങളിലും ഇരു ഗ്രൂപ്പുകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതെല്ലാം ഇരവുരം താരീഖ് അന്‍വറിന് മുന്നില്‍ വ്യക്തമാക്കും.

കോൺഗ്രസ് സംസ്‌ഥാന തലത്തിലെ പുനഃസംഘടനയ്‌ക്കു പിന്നാലെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റികളും പുനഃസംഘടിപ്പിക്കാനുള്ള നീക്കം എകപക്ഷീയമാക്കിയിരിക്കയാണ് . നിയോജക മണ്ഡലം കമ്മറ്റികള്‍ പുനഃസ്‌ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി നിലവിലുളള ബ്ലോക്ക്‌ കമ്മിറ്റികള്‍ പിരിച്ചുവിടും. നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന സമിതി നിശ്‌ചയിക്കും.

നിയമസഭാംഗങ്ങളെയും ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളെയും ഈ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെയും ഡി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കും കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കും പരിഗണിക്കരുതെന്നഭ്യര്‍ഥിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനു കത്തുനല്‍കി.മുന്നോട്ടുള്ള പോക്ക് എന്ന കാര്യത്തില്‍ സുധാകരന്‍ നിലപാട് വ്യക്തമാക്കിയതോടെ ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ അടക്കം തങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന ആശങ്ക ഗ്രൂപ്പുകളില്‍ ശക്തമായി. ഇതോടെ കെ സുധാകരന് തുടക്കത്തില്‍ തന്നെ കൂച്ച് വിലങ്ങിടാനുള്ള നീക്കമാണ് ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പിന് അതീതമായി യുവനേതാക്കളും കൂടെ നിന്നത് എഐസിസിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അങ്ങനെയാണ് രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും താല്‍പര്യങ്ങള്‍ മറികടന്നുള്ള തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എടുത്തത്. സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്തരമൊരു നീക്കം ഇതാദ്യമാണ്.

ഡി.സി.സി. പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക ഇങ്ങനെയാണ് .അതിൽ ഭൂരിപക്ഷവും വേണുഗോപാൽ ഗ്രുപ്പ് ആക്കുക എന്ന നീക്കമാണ് സത്യത്തിൽ നടക്കുന്നത് എന്നാണു ആരോപണം .തിരുവനന്തപുരം: കെ.എസ്‌. ശബരീനാഥന്‍, മണക്കാട്‌ സുരേഷ്‌, ശരത്‌ചന്ദ്ര പ്രസാദ്‌ ,കൊല്ലം: സി.ആര്‍. മഹേഷ്‌, ജ്യോതികുമാര്‍ ചാമക്കാല, ജി. രതികുമാര്‍. ആലപ്പുഴ: അനില്‍ ബോസ്‌, കെ.പി. ശ്രീകുമാര്‍, കെ.ആര്‍. മുരളീധരന്‍ .പത്തനംതിട്ട: പഴകുളം മധു, സുരേഷ്‌ കുമാര്‍, അനില്‍ തോമസ്‌ .കോട്ടയം: ഫില്‍സണ്‍ മാത്യൂസ്‌, ജാന്‍സ്‌ കുന്നപ്പള്ളി, അഡ്വ. സിബി ചേനപ്പാടി. ഇടുക്കി: സിറിയക്‌ തോമസ്‌, തോമസ്‌ രാജന്‍, മാത്യു .എറണാകുളം: മുഹമ്മദ്‌ ഷിയാസ്‌, ഐ.കെ. രാജു, ദീപ്‌തി മേരി വര്‍ഗീസ്‌ .തൃശൂര്‍: അനില്‍ അക്കര, ടി.വി. ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്‌ണന്‍.പാലക്കാട്‌: വി.ടി. ബല്‍റാം, എ. തങ്കപ്പന്‍, പി. ഹരിഗോവിന്ദന്‍ .മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്‌, വി. ബാബുരാജ്‌ .കോഴിക്കോട്‌: കെ.പി. അനില്‍കുമാര്‍, പി.എം. നിയാസ്‌, കെ. പ്രവീണ്‍ കുമാര്‍ .വയനാട്‌: കെ.കെ. ഏബ്രഹാം, ടി.ജെ. ഐസക്‌, പി.കെ. ജയലക്ഷ്‌മി . കണ്ണൂര്‍: സുമ ബാലകൃഷ്‌ണന്‍, സജീവ്‌ മാറോളി, മാര്‍ട്ടിന്‍ ജോര്‍ജ്‌. കാസര്‍ഗോഡ്‌: പി.കെ. ഫൈസല്‍, ഖാദര്‍ മങ്ങാട്‌ .

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള വിഡി സതീശന്‍റെ നിയമനത്തിന്‍റെ ചുവട് പിടിച്ചാണ് കെപിസിസി അധ്യക്ഷസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനെ തേടിയത്. ഒരാളുടേയും പേര് നിര്‍ദേശിച്ചില്ലെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് കെ സുധാകരനോട് അത്ര താല്‍പര്യമില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലെന്ന പോലെ ഇവിടെയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. അങ്ങനെ കെ സുധാകരന്‍ പ്രസിഡന്‍റായി.

നിയമനങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും ഗ്രൂപ്പുകളെ പൂര്‍ണ്ണമായും ഒഴിച്ച് നിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോവാന്‍ സാധിക്കില്ല. ഇതുവരെ അത്ര വലിയ എതിര്‍പ്പുകള്‍ പരസ്യമാക്കിയില്ലെങ്കിലും വരും ദിനങ്ങളില്‍ ഗ്രൂപ്പുകള്‍ കെ സുധാകരന് മുന്നില്‍ കാത്തുവെച്ചിരിക്കുന്നത് എന്ത് എന്ന ചിന്ത ഏവരിലുമുണ്ട്.അതുകൊണ്ട് തന്നെ ഗ്രൂപ്പ് നേതൃത്വങ്ങളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എഐസിസി നേതൃത്വം. കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് അദ്ദേഹമാവും നേതൃത്വം നല്‍കുക.

പുതിയ അധ്യക്ഷന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടഞ്ഞ് തന്നെ നില്‍ക്കുകയാണ്. കെ സുധാകരനുമായി ഒത്തുപോകണമെന്ന് താരീഖ് അന്‍വര്‍ ഇരുനേതാക്കളോട് ആവശ്യപ്പെടും. എന്നാല്‍ തുടക്കത്തില്‍ തന്നെ പൂര്‍ണ്ണ കീഴടങ്ങലിന് എ, ഐ ഗ്രൂപ്പുകള്‍ തയ്യാറായേക്കില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോവണമെങ്കില്‍ ചില ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ചേക്കും. പുതിയ ഡിസിസി പ്രസിഡന്‍റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും കാര്യത്തില്‍ ചില ഉറപ്പുകള്‍ വാങ്ങിയെടുക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. സുധാകരന്‍ ഇതിന് വഴങ്ങാന്‍ സാധ്യതയില്ലെങ്കിലും എഐസിസിക്ക് ഗ്രൂപ്പുകളെ പൂര്‍ണ്ണമായി തഴയാന്‍ കഴിയില്ല.പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വലിയ ആവേശമാണെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ ഗ്രൂപ്പുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇതിന് മറികടന്നുകൊണ്ട് തുടക്കത്തില്‍ തന്നെ മുന്നോട്ട് പോവുക എന്നുള്ളത് സുധാകരന് മുന്നില്‍ ശ്രമകരമായ കാര്യമായേക്കും. അതുകൊണ്ടാണ് ഒരു ഒത്തുതീര്‍പ്പിനുള്ള ശ്രമം എഐസിസിയും നടത്തുന്നത്.

Top