കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടായി…!! ജ്യോതിരാതിത്യ സിന്ധ്യയടക്കം ബിജെപി തീരുമാനത്തിനൊപ്പം

കശ്മീര്‍ പ്രശ്‌നത്തില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്. കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ബില്ലിനെതിരെ നിലപാടെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിക്കുന്നു. ജമ്മുകശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നിലപാടെടുത്തു. ഇതോടെ കോണ്‍ഗ്രസ് രണ്ടായി പിളരുന്ന സാഹചര്യമാണുള്ളത്.

രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു. എങ്കിലും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടിക്കുള്ളിലെ എതിര്‍ സ്വരങ്ങള്‍. നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെച്ചിരുന്നു. പിന്നാലെ ബില്ലിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദനന്‍ ത്രിവേദിയും രംഗത്തെത്തി.

”ചരിത്രപരമായ തെറ്റ് തിരുത്തിയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞത്. ദ്വിവേദി നോട്ട് നിരോധനത്തെയും സ്വാഗതം ചെയ്തിരുന്നു. ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

നേതാക്കളുടെ ഭിന്നസ്വരത്തില്‍ പൊറുതിമുട്ടിയതോടെ പ്രവര്‍ത്തക സമിതി വിളിക്കാന്‍ തിരുമാനിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കുകയാണ് ലക്ഷ്യം. അതിനിടെ സോണിയാ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയും കേന്ദ്രത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. എംഎല്‍എ അദിതി സിംഗാണ് കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

Top