രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്, ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും, അല്ലാത്തത് അസ്തമിക്കും’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും അല്ലാത്തത് അസ്തമിക്കുമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം,യുവതിയുടെ പരാതിക്കെതിരെ രാഹുല്‍ ഡിജിറ്റല്‍ തെളിവുകളടക്കം കോടതിയില്‍ ഹാജരാക്കി.

പെന്‍ഡ്രൈവിലുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇന്നലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ചു.യുവതി പരാതി നല്‍കിയത് ബാഹ്യപ്രേരണ കൊണ്ടാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തെളിയിക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും അടക്കമുള്ള ഒമ്പത് ഡിജിറ്റല്‍ തെളിവുകളാണ് അഭിഭാഷകന്‍ സമര്‍പ്പിച്ചത്.യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉന്നതന്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് യുവതി പറയുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതു മുതല്‍ ഒളിവിലുള്ള രാഹുല്‍, തലസ്ഥാനത്ത് വഞ്ചിയൂരിലെ വക്കീല്‍ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടതായി അഭിഭാഷകന്‍ അവകാശപ്പെട്ടു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റിന് തടസമില്ലെങ്കിലും പിന്തുടര്‍ന്ന് പിടികൂടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്ന് സൂചനയുണ്ട്.അതേസമയം, എ.സി.പി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നല്‍കിയ ഗുളിക കഴിച്ചശേഷം ദിവസങ്ങളോളം രക്തസ്രാവമുണ്ടായ യുവതിയെ ഗവ. ഡോക്ടറാണ് പരിശോധിച്ചത്. ഡോക്ടറുടെ മൊഴി നിര്‍ണായകമാവും

 

Top