കോണ്‍ഗ്രസ് നേതൃത്വത്തിന് കുരുക്ക് മുറുകുന്നു ; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും എതിരെ പുതിയ എഫ്ഐആര്‍

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തു . ദല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയല്‍ ചെയ്തത്. സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും പുറമേ, മറ്റ് ആറ് വ്യക്തികളെയും ബിസിനസ് കമ്പനികളെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ വഞ്ചനാപരമായി വാങ്ങാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിട്രോഡ, മറ്റ് മൂന്ന് വ്യക്തികള്‍, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍), യംഗ് ഇന്ത്യന്‍, ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ എന്നിവയ്ക്കെതിരെയും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. അതേ സമയം നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം പരിഗണിക്കുന്നത് ദല്‍ഹിയിലെ റൗസ് അവന്യൂ കോടതി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് എഫ്ഐആര്‍ പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വാദം കേട്ട ശേഷം വിധി ഡിസംബര്‍ 16 ലേക്ക് മാറ്റിയത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ 2012 ലെ പരാതിയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തതായി ആരോപിച്ചാണ് അന്വേഷണം.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 38 ശതമാനം ഓഹരികള്‍ വീതമുള്ള യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വായ്പകള്‍ ഉപയോഗിച്ച് 50 ലക്ഷം രൂപയ്ക്ക് 2,000 കോടിയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വ്യാജ വാടക രസീതുകളും വ്യാജ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇഡി ആരോപിക്കുന്നു.

പിഎംഎല്‍എ സെക്ഷന്‍ 44, 45 എന്നീ കുറ്റപത്രങ്ങളില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിട്രോഡ, സുമന്‍ ദുബെ, പരേതനായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, യംഗ് ഇന്ത്യന്‍, ഡോട്ടെക്സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ഉള്‍പ്പെടുന്നു. വഞ്ചന (420), വിശ്വാസവഞ്ചന (406) തുടങ്ങിയ ഐപിസി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നു.

 

Top