പാച്ചേനി സുധാകരനെ ചതിച്ചു !കണ്ണൂരിൽ വേണുഗോപാൽ പക്ഷം കോർപ്പറേഷൻ പിടിച്ചെടുത്തു. സമുദായത്തെ ചതിച്ച പാച്ചേനിക്ക് തിരിച്ചടി നൽകാൻ കണ്ണൂരിലെ തിയ്യ സമുദായം!.മേയര്‍ തെരഞ്ഞെടുപ്പില്‍ സുധാകരപക്ഷത്തിന് തിരിച്ചടി.

ഡി.പി.തിടനാട്

കണ്ണൂർ : രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ ചതിച്ച പാരമ്പര്യം വീണ്ടും ആവർത്തിക്കപ്പെട്ടു .രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി ‘ഇ ഗ്രുപ്പിൽ നിന്നും ‘സുധാകര ഗ്രുപ്പിൽ എത്തി കണ്ണൂർ സീറ്റിൽ മത്സരിക്കുകയും കണ്ണൂർ ഡിസിസി പ്രസിഡന്റും ആയി മാറിയ സതീശൻ പാച്ചേനി കെ എസുധാകരനെയും ചതിച്ചു .കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരത്തിൽ ഞെട്ടി നിൽക്കയാണ് കെ സുധാകരനും സുധാകര പക്ഷവും.
കണ്ണൂരിൽ സുധാകരൻ അമ്പേ പരാജയപ്പെട്ടു .കൂടെ നിന്ന് സുധാകരനെ ചതിച്ചത് സ്വന്തം എന്ന് കരുതിയ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ആണെന്നാണ് കണ്ണൂരിലെ സുധാകര പക്ഷക്കാർ ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റ് ആകാൻ കച്ചകെട്ടി ഇറങ്ങിയ സുധാകൻറാണ് പക്ഷത്തിനു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സ്വന്തം നോമിനി ആയ പി കെ രാകേഷിൻന്റെ പരാജയം.കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ട് എടുപ്പ് നടക്കുമ്പോഴും തന്റെ സ്വന്തം നോമിനി പികെ രാകേഷൈൻ മെമ്പർമാർ പിന്തുണക്കും എന്ന കണക്കു കൂട്ടലിൽ തിരിച്ചടി കിട്ടുകയായിരുന്നു .താൻ തന്നെ നിയമിച്ച ഡിസിസിപ്രസിഡന്റ് കൂടെ നിന്ന് ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്നത് വോട്ട് എടുപ്പ് തീരുമ്പോൾ മാത്രം ആയിരുന്നു .സുധാകരന്റെ രാഷ്രീയത്തിനു കിട്ടിയ കനത്ത പ്രഹരം ആയിരുന്നു കെ സി വേണുഗോപാൽ ഗ്രുപ്പിന്റെ ചടുലമായ നീക്കത്തിൽ അഡ്വ ടി ഓ മോഹനൻ കണ്ണൂർ മേയർ ആകുന്നത് !

മേയര്‍ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ പിന്‍തുണച്ച പികെ രാഗേഷിനെതിരെ രണ്ട് വോട്ടിനാണ് കെ സുധാകരന്‍റെ എതിരാളി ടിഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് ജയിച്ചത്.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഒ മോഹനന് 11 വോട്ടുകളാണ് ലഭിച്ചത്. കെസുധാകരന്‍റെ നോമിനി പികെ രാഗേഷിന് ലഭിച്ചത് 9 വോട്ട് മാത്രമാണ്.തിയ്യസമുദായവും പിന്തുണച്ചത് പി കെ രാകേഷിനെ ആയിരുന്നു .കാണ്ണുരിലെ തിയ്യ സമുദായ സംഘടനകളും എസ് എൻ ഡി പി യും തളാപ്പ് സുന്ദരേശ്വര സമ്മതിയും മേയർ ഭരണം തങ്ങളുടെ നോമിനിക്ക് കിട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു അവർ പികെ രാകേഷിനെ പിന്തുണക്കുകയും ചെയ്തിരുന്നു .

ഈഴവ സമുദായത്തിന്റെ പിന്തുണയും പികെ രാകേഷിനായിരുന്നു .എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയുടെ പ്രതിനിധിയായി അരിയാക്കണ്ടി സന്തോഷ് കെ സുധാകരൻ എംപിയെ നേരിട്ട് കണ്ട് സമുദായത്തിന്റെ താല്പര്യം അറിയിക്കുകയും പികെ രാകേഷിനെ മേയർ ആക്കണമെന്നും എന്ന താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ തിയ്യ സമുദായ സംഘടനകളും അമ്പലം കമ്മറ്റി ഭാരവാഹികളും കൂടിക്കാഴ്ച്ച നടത്തുകയും സമുദായത്തിന്റെ നോമിനിയെ മേയർ ആക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു .എങ്കിൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുകയുള്ളൂ എന്നും മുന്നറിയിപ്പും നൽകിയിരുന്നു .

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയത് കെസി വേണുഗോപാൽ ഗ്രുപ്പിന്റെ നീക്കം ആയിരുന്നു .കെ സുധാകരനുമായി അകന്ന് വേണുഗോപാൽ പക്ഷത്ത് സതീശൻ പാച്ചേനി എത്തി എന്ന് മുൻപേ അടക്കം പറച്ചിൽ ഉണ്ടായിരുന്നു .അത് സാധൂകരിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മേയർ തിരഞ്ഞെടുപ്പിൽ ടി ഓ മോഹനൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ ട്വിസ്റ്റുകളും .ജില്ലയിലെ വേണുഗോപാൽ പക്ഷത്തിന്റെ പ്രമുഖനായ സുരേഷ് ബാബു എളയാവൂർ അടക്കമുള്ളവരുടെ നീക്കത്തിൽ ആണ് നായർ സമുദായക്കാരൻ ആയ ടി ഓ മോഹനൻ മേയർ ആകുന്നത് .വോട്ടെടുപ്പ് കഴിയുന്നതുവരെ ഇങ്ങനെ ഒരു ചതി ഉണ്ടാവില്ല എന്നതായിരുന്നു സുധാകരൻ ചിന്തിച്ചിരുന്നത് .

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനത്ത് എത്തിയത് . മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയതോടെയാണ് ടി ഒ മോഹനൻ തെര‌ഞ്ഞെടുക്കപ്പെട്ടത് . രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്.മാ‍ർട്ടിൻ ജോർജ്ജിനായിരുന്നു എറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. കെ സുധാകരനുമായുള്ള അടുപ്പവും കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെയാണ് കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിയിരുന്നു ടി ഒ മോഹനനൻ മേയർ സ്ഥാനത്ത് എത്തുന്നത് .

കെ സുധാകരൻറെ നിർദേശം അവഗണിച്ച് കെ സി വേണുഗോപാലിന്റെ താല്പര്യം സംരക്ഷിക്കുകയായിരുന്നു സതീശൻ പാച്ചേനി എന്നാണു കണ്ണൂർ കോൺഗ്രസിലെ നേതാക്കൾ അടക്കം പറയുന്നത് .വോട്ടെടുപ്പ് നടക്കുന്നതുവരെ രാകേഷിന്റെ വിജയം ഉറപ്പിച്ചിരുന്ന സുധാകരനെ ഞെട്ടിച്ച നീക്കം ആയിരുന്നു ടി ഓ മോഹനന്റെ വിജയം.കണ്ണൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് സതീശൻ പാച്ചേനിക്ക് ഉറപ്പു വരുത്തിക്കൊണ്ടാണ് സുധാകര നീക്കം പൊളിച്ചതെന്നും നേതാക്കൾ അടക്കം പറയുന്നു.

ഇതോടുകൂടി കണ്ണൂരിലെ തിയ്യ സമുദായം കടുത്ത രോക്ഷത്തിലാണ് .സതീശൻ പാച്ചേനികഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം തന്നെ തിയ്യ സമുദായത്തിന്റെ എതിർപ്പും മുസ്ലിം സമുദായത്തിന്റെ അകൽച്ചയും ആയിരുന്നു .മേയർ തിരഞ്ഞെടുപ്പോടുകൂടി കണ്ണൂർ സീറ്റും അഴീക്കോട് സീറ്റും കോൺഗ്രസിന് നഷ്ടമാകാൻ സാധ്യത കൂടുതലാണ്.

കണ്ണൂര്‍ തീയ്യ സമുദായത്തിന്റേയും മുസ്ലീംങ്ങളുടേയും കോട്ടയാണ്. പ്രമുഖമായ നൂറിലേറെ തീയ്യ തറവാടുകള്‍ കണ്ണൂര്‍ മണ്ഡലത്തിലുണ്ട്. അവരുടെ താവഴികളായി അതിലേറെ കുടുംബങ്ങളും. ഇതിന്റെ സിംഹഭാഗവും കോണ്‍ഗ്രസ്സ് അനുകൂലികളായിരുന്നു. കോണ്‍ഗ്രസ്സിനെ പോഷിപ്പിക്കുന്നതിലും ഇതര മതസ്ഥരും സമുദായങ്ങളുമായുളള ഊഷ്മള ബന്ധവും ഉള്ളവരായിരുന്നു ഈ തറവാടുകള്‍. അതിന്റെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ കരുത്താര്‍ജിച്ചത്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും കണ്ണൂര്‍ മണ്ഡലം വേറിട്ടു നിന്നു. കോണ്‍ഗ്രസ്സ് രക്തമുള്ള ആര് മത്സരിച്ചാലും ഇവിടെ ജയിക്കുമായിരുന്നു.

സതീശന്‍ പാച്ചേനിയാണ് പരാജിതനായ ആദ്യ കോണ്‍ഗ്രസ്സുകാരന്‍. തീയ്യ സമുദായാംഗമെന്ന നിലയില്‍ സുധാകരന്റെ ആശ്രിതനായി ഗ്രൂപ്പുമാറിയെത്തിയ സതീശനെ അടിയറവു പറയിച്ചതും സ്വസമുദായം തന്നെ. സീറ്റ് നേടാനും സീറ്റ് സ്വന്തം ആശ്രിതര്‍ക്ക് നല്‍കാനും സമുദായത്തെ ഉപയോഗിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് അതേ സമുദായം തന്നെ തെളിയിച്ചിരിക്കയാണ്. ആ കണ്ണൂരാണ് തിയക്കാര്‍ഡിറക്കി വീണ്ടും സാതീശന്‍ പാച്ചേി എന്ന നേതാവിനെ കുടിയിരുത്താന്‍ പോകുന്നത് .സുധാകരൻ ഗ്രുപ്പിൽ എത്തുന്നതുവരെ വരെ കെ സുധാകരന്റെ രക്തത്തിനായി ഗ്രൂപ്പ് നേതൃത്വം കൊടുത്ത ആളായിരുന്നു സതീശന്‍ പാച്ചേനി.

തിയ്യ സമുദായത്തെ പോലെ തന്നെ ക്രിസ്ത്യാനികളെയും തഴഞ്ഞതാണ് മാർട്ടിൻ ജോർജിനെ മേയർ സ്ഥാനത്ത് നിന്നും തള്ളിക്കളഞ്ഞതും എന്നും ക്രിസ്ത്യൻ സമുദായത്തിനും പ്രതിഷേധം ഉണ്ട് .കനത്തുർ വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയതിലും പിന്നീട് ബിഷപ്പിന്റെ ഇടപെടലും തോൽവിയും ഒക്കെ കണ്ണൂരിലെ കോൺഗ്രസിൽ ക്രിസ്ത്യാനി വധം എന്നും ആരോപണം ഉണ്ട് .മുൻപ് മാർട്ടിൻ ജോർജിന്റെയും സജീവ് ജോസഫിന്റെയും പേരുകൾ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നപ്പോഴും വെട്ടി നീക്കപ്പെട്ടത് ക്രിസ്ത്യാനി എന്ന ജാതിപ്പേരിൽ ആയിരുന്നു .

കഴുത്തോളം മുങ്ങിയ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ജാതി രാഷ്ട്രീയത്തിന്റെ കറുത്ത നീക്കമാണിപ്പോൾ നടക്കുന്നത് .കണ്ണൂരിലെ കോണ്‍ഗ്രസില്‍ ജാതി രാഷ്ട്രീയവും വര്‍ഗീയതയും അണിയറയില്‍ തകര്‍ത്താടുകയാണ്‌. കണ്ണൂര്‍ ഡി.സി.സി തീയ്യ സമുദായത്തിന്‌ നല്കണമെന്നും അവിടെ ഗ്രൂപ്പുകള്‍ നോക്കരുതെന്നും ഉള്ള വാദവുമായി മുന്നിൽ മുൻപ് നിന്നിരുന്നത് സുധാകരൻ ആയിരുന്നു .ആ സുധാകരൻ ആയിരുന്നു സതീശൻ പാച്ചേനിയെ ഡിസിസി പ്രസിഡന്റ് ആക്കിയതും.ആ പാച്ചേനി തന്നെ ഇപ്പോൾ സുധാകരനെ പിന്നിൽ നിന്നും കുത്തിയതിൽ ഞെട്ടി നിൽക്കെയാണ് കണ്ണൂരിലെ സുധാകര പക്ഷം അതേസമയം മേയർ തിരഞ്ഞെടുപ്പിൽ വിജയം കൊയ്ത വേണുഗോപാൽ പക്ഷം ജില്ലയിൽ അപ്രമാദിത്വം നേടിയിരിക്കുകയാണ് .അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനം മോഹിച്ച് നീക്കം നടത്തിയ സുധാകരന് പറ്റിയ കനത്ത തിരിച്ചടിയാണ് കണ്ണൂരിലെ മേയർ തിരഞ്ഞെടുപ്പ് .

കോൺഗ്രസിലെ നീക്കം സൂക്ഷമായി നിരീക്ഷിക്കുന്ന ഇടതുപക്ഷം കണ്ണൂരിലും അഴീക്കോടും തിയ്യ സമുദായത്തിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നാണ് സൂചന .കണ്ണൂരിൽ മാതൃ കടന്നപ്പള്ളി തന്നെ മത്സരിക്കുമ്പോൾ അഴീക്കോട് ആ മണ്ഡലത്തിൽ സ്വാധീനമുള്ള തിയ്യ സമുദായക്കാരാണ് പരീക്ഷിച്ചാൽ വിജയിക്കും എന്ന ചിന്ത ഇടതുപക്ഷത്തും ഉണ്ട് .

Top