
കേരളത്തിൽ ഭരണം പിടിക്കുമെന്നാണ് കോൺഗ്രസ് ഉറപ്പിച്ച് പറയുന്നത് .79 നും 89 നും ഇടയിൽ സീറ്റ് വിലയിരുത്തുന്നത്. എന്നാൽ സംസ്ഥാനത്ത് ഇത്തവണ തുടര്‍ഭരണത്തിന് സാധ്യതയുണ്ട് എന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഏത് സാഹചര്യം ഉണ്ടായാലും എല്‍ഡിഎഫിന് ഇക്കുറി 80 സീറ്റ് ഉറപ്പായും ലഭിക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം കൂടുമെന്നും സിപിഎം കരുതുന്നു.