കണ്‍സ്യൂമര്‍ഫെഡ് നഷ്ടം ഐ’ഗ്രൂപ്പിന് :കോണ്‍ഗ്രസില്‍ പോര് മുറുകുന്നു,സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ അപ്പാടെ പുറത്താക്കിയെങ്കിലും ഇതേച്ചൊല്ലി കോണ്‍ഗ്രസിനുളളില്‍ പോര് മൂര്‍ച്ഛിക്കുകയാണ്. ഈ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരനെ എതിര്‍ക്കുമ്പോള്‍ സുധീരന് വേണ്ടി വാദിക്കാന്‍ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നത് പോരിന്റെ ആഴം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വച്ച് കോണ്‍ഗ്രസില്‍ പോരാട്ടം മുറുകിയത് യു.ഡി.എഫ് ഘടക കക്ഷികളെയും ആശങ്കയിലാഴ്ത്തി.അതിനിടെ കണ്‍സ്യൂമര്‍ഫെഡ് തര്‍ക്കത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കും. തിരഞ്ഞെടുപ്പിലെ അനുകൂല അന്തരീക്ഷം സുധീരന്‍ വഷളാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം ഗ്രൂപ്പുകളുടെ യോജിപ്പിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.

സുധീരനെ വെട്ടാന്‍ ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് കളിച്ചപ്പോള്‍ അതിനെ വെട്ടാനായി സി.ബി.ഐ അന്വേഷണമെന്ന തുറുപ്പാണ് സുധീരന്‍ ഇറക്കി വിട്ടത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ജോയ് തോമസിനെ മാറ്റണമെന്ന സുധീരന്റെ ആവശ്യത്തെ വെട്ടാനാണ് കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതിയെ മൊത്തമായി സസ്പെന്‍ഡ് ചെയ്‌തത്. സുധീരനുമായി കൂടിയാലോചിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണനും ചര്‍ച്ച നടത്തിയായിരുന്നു ഈ നടപടി. സുധീരന് വേണ്ടി പരസ്യ നിലപാടെടുത്ത സതീശന്‍ പാച്ചേനി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരാ അഴിമതി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും ഇന്നലെ കത്തു നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

congress-flags-logo
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റിനായിരിക്കുമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം. അനുയായികളെ ഇറക്കി വിട്ട് അന്തരീക്ഷം സുധീരന്‍ വഷളാക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. കോണ്‍ഗ്രസ് മന്ത്രിക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയെ കൊണ്ട് ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ അപകീര്‍‍ത്തിപ്പെടുത്തുന്നു.

ഉറ്റ അനുയായിക്കൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യം ഉയര്‍ത്തി സര്‍ക്കാരിനെ വെട്ടിലാക്കുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍. പരസ്യപ്രസ്താവന വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് പരസ്യവിമര്‍ശനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം. ബി.ജെ.പി കേന്ദ്രം ഭരിക്കുമ്പോഴത്തെ സി.ബി.ഐ അന്വേഷണം ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഗ്രൂപ്പുകളുടെ മറുപടി.

എന്നാല്‍ തര്‍ക്കങ്ങളൊഴിവാക്കിയാല്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാമെന്നാണ് വി.എം സുധീരന്റെ പക്ഷം. അതേ സമയം തിരഞ്ഞെടുപ്പ് സാധ്യത കുറയ്‌ക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ ശ്രമിക്കുന്നുവെന്ന ആരോപണത്തിലൂടെ സുധീരനെ വീഴ്ത്താനുള്ള നീക്കമാണ് ഗ്രൂപ്പുകളടേതെന്നാണ് വിലയിരുത്തല്‍. കുലുങ്ങാതെ സുധീരനും നിലയുറപ്പിക്കുമ്പോള്‍ ബലാബലപരീക്ഷണത്തിന് സാക്ഷിയാവുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയം.

RC-OC Ear-dih
സുധീരനെ വെട്ടാന്‍ ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് കളിച്ചപ്പോള്‍ അതിനെ വെട്ടാനായി സി.ബി.ഐ അന്വേഷണമെന്ന തുറുപ്പാണ് സുധീരന്‍ ഇറക്കി വിട്ടത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ജോയ് തോമസിനെ മാറ്റണമെന്ന സുധീരന്റെ ആവശ്യത്തെ വെട്ടാനാണ് കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതിയെ മൊത്തമായി സസ്പെന്‍ഡ് ചെയ്‌തത്. സുധീരനുമായി കൂടിയാലോചിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണനും ചര്‍ച്ച നടത്തിയായിരുന്നു ഈ നടപടി. സുധീരന് വേണ്ടി പരസ്യ നിലപാടെടുത്ത സതീശന്‍ പാച്ചേനി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരാ അഴിമതി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും ഇന്നലെ കത്തു നല്‍കി. അന്തര്‍ സംസ്ഥാന ബന്ധമുള്ള കേസായതിനാല്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പറയുന്നു. കണ്‍സ്യൂമര്‍ ഫെഡിനെ കുറിച്ച് നിരന്തരമായി ഉയരുന്ന ആരോപണങ്ങള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. വിജിലന്‍സ് അന്വേഷണം കൊണ്ട് യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. സുധീരന്റെ നിലപാടിന് ഒപ്പം നില്‍ക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.പി. അനില്‍ കുമാറാകട്ടെ ഐ ഗ്രൂപ്പുകാരനായ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്.

കണ്‍സ്യൂമര്‍ ഫെഡിനെപ്പറ്റിയുള്ള രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകളിലും മന്ത്രി നടപടി എടുത്തിട്ടില്ല. അഴിമതിയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ അദ്ദേഹം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് രണ്ടു കോടി രൂപയുടെ മാനനഷ്‌ട നോട്ടീസും അയച്ചു. അനില്‍കുമാര്‍ അഴിമതിക്ക് പ്രേരിപ്പിച്ചു എന്ന് ജോയ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരു ഗ്രൂപ്പുകളും ഒന്നിച്ചു നില്‍ക്കുമ്പോഴും ഫലത്തില്‍ ഐ ഗ്രൂപ്പിന്റെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് കോര്‍പറേഷന്‍ സ്ഥാനങ്ങളാണ് അടുത്തിടെ നഷ്‌ടമായത്. കശുഅണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരനും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതാപന്റെ ആവശ്യപ്പെടുമ്പോള്‍ അതിന് പിന്നില്‍ സുധീരനാണെന്ന് ഇരു ഗ്രൂപ്പും ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇരു ഗ്രൂപ്പുകളും ഒരുമിച്ച് നില്‍ക്കുമ്പോഴും ഈ അഴിമതി കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിക്കുന്ന നേതാക്കള്‍ ഇരു ഗ്രൂപ്പിലുമുണ്ടെന്നതാണ് വസ്തുത. ഇതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ചില മദ്ധ്യസ്ഥ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top