മോഷ്ടിച്ച കഥയക്ക് സംസ്ഥാന അവാര്‍ഡ്? ഇത്തവണത്തെ വിവാദം ഇങ്ങനെ

ഇത്തവണത്തെ സംസ്ഥാന സിനിമാ അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചത് മോഷ്ടിച്ച കഥയ്‌ക്കോ?സംസ്ഥാന സിനിമാ അവാര്‍ഡില്‍ ഇത്തവണത്തെ വിവാദം കഥയെ ചൊല്ലിയാണ്. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ രചിച്ച ഹരികുമാറിനാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ ഈ കഥ തന്റേതാണെന്ന വാദവുമായി നജീം കോയ എന്നയാള്‍ രംഗത്തെത്തി.

ഇത് തന്റെ കഥയാണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. കഥ മോഷ്ടിച്ചപ്പോള്‍, ഇതേക്കുറിച്ച് ഫെഫ്കയ്ക്ക് പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിനച്ചതാണെന്ന് നജീം കോയ പറയുന്നു. പിന്നെ എന്തിനാണ് ഹരികുമാര്‍, സ്വന്തം പേരില്‍ ഈ കഥ പുരസ്‌ക്കാരത്തിന് അയച്ചതെന്നും നജീം കോയ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top