മീന്‍കറി 4 ദിവസം കേടാകാതിരിക്കാന്‍ ചുവന്നുള്ളി പ്രയോഗം

ഗ്രീന്‍പീസ് കറി വെക്കാനും മറ്റും തയ്യാറാക്കുമ്പോള്‍ ഒരു നുള്ള പഞ്ചസാര ഇതില്‍ ചേര്‍ക്കുക. ഇത് ഗ്രീന്‍പീസ് കറിക്ക് സ്വാദ് വര്‍ദ്ധിക്കാനും പെട്ടെന്ന് വേവാനും സഹായിക്കുന്നു. മീന്‍കറി ഉണ്ടാക്കിയാല്‍ അത് മൂന്നോ നാലോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചില്ലെങ്കിലും കേടാകാതിരിക്കാന്‍ അല്‍പം ചുവന്നുള്ളി ചേര്‍ക്കാം. മാത്രമല്ല മല്ലിപ്പൊടി ചേര്‍ക്കുകയും ചെയ്യരുത്. വെജിറ്റബിള്‍ കുറുമ തയ്യാറാക്കുന്നവരും കുറവല്ല. ഇതില് അല്‍പം കോണ്‍ഫ്‌ളവറോ അരിപ്പൊടിയോ ചേര്‍ക്കാം. ഇത് കറിക്ക് കൊഴുപ്പ് നല്‍കാന്‍ സ ഹായിക്കുന്നു. ചിലര്‍ മീന്‍കറിയോ ചിക്കന്‍ കറിയോ എന്തുണ്ടാക്കിയാലും നിറം കുറവായിരിക്കും. എന്നാല്‍ ഇനി അല്‍പം കശ്മീരി മുളകരച്ച് കറിയില്‍ ചേര്‍ത്ത് നോക്കൂ. ഇത് കറിക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു. എരിവും കുറവായിരിക്കും. കാരറ്റ് ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികള്‍ വേവിക്കാന്‍ അല്‍പം പണിയാണ്. എന്നാല്‍ കാരറ്റ് വേവിക്കാന്‍ ഇത് നീളത്തില്‍ അരിഞ്ഞ് വേവിച്ചാല്‍ മതി. ഇത് പെട്ടെന്ന് വെന്ത് കിട്ടാന്‍ സഹായിക്കുന്നു. ചോറ് വേവ് കൂടുതലാവുന്നത് സാധാരണമാണ്. എന്നാല്‍ വെന്ത് കഴിഞ്ഞാല്‍ കട്ട പിടിക്കാതിരിക്കാന്‍ അരി വേവിക്കുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ ഇട്ട് വെക്കാം. ഉണ്ണിയപ്പം മൃദുവാകാന്‍ ഒരു പാളയങ്കോടന്‍ പഴം ചേര്‍ത്ത് മാവ് കുഴച്ചാല്‍ മതി. ഇത് ഉണ്ണിയപ്പത്തിന് മാര്‍ദ്ദവം ലഭിക്കാന്‍ സഹായിക്കും. ചെറുപയര്‍ കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കറിക്ക് രുചി വര്‍ദ്ധിക്കാന്‍ ചെറുപയര്‍ പരിപ്പ് അരച്ച് കറിയില്‍ ചേര്‍ത്താല്‍ മതി. ഇത് കറിക്ക് പ്രത്യേക മണവും രുചിയും വര്‍ദ്ധിപ്പിക്കും.

Top