ഞാനും കോപ്പിയടിക്കാറുണ്ട്; ബാഹുബലി സംവിധായകന്‍ രാജമൗലി

താന്‍ ഹോളിവുഡ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കോപ്പിയടിക്കാറുണ്ടെന്നും അത് തുറന്നു സമ്മതിക്കുന്നത് ഒരു കുറച്ചിലായി താന്‍ കാണുന്നില്ലെന്നും ബാഹുബലി സംവിധായകന്‍ രാജമൗലി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രമായി ബാഹുബലി മാറികഴിഞ്ഞുവെങ്കിലും അതിലെ പല രംഗങ്ങളും കോപ്പിയടിയായിരുന്നുവെന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു രാജമൗലിയുടെ തുറന്നുപറച്ചില്‍.

മദ്രാസ് ഐഐടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഈ ചോദ്യം ഒരു വിദ്യാര്‍ഥി രാജമൗലിയോട് ചോദിക്കുകയായിരുന്നു. ചെറുപ്പക്കാലത്ത് ഒരുപാട് സ്വാധീച്ച ഏതെങ്കിലും ഹോളിവുഡ് സിനിമകളുടെ രംഗങ്ങള്‍ താങ്കളുടെ സിനിമകളില്‍ ഉപയോഗിച്ചുണ്ടായിരുന്നോ എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ വളഞ്ഞവഴിയുള്ള ചോദ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ രാജമൗലി ചിരിച്ചുകൊണ്ടുതന്നെ മറുപടിപറഞ്ഞു. ചോദിച്ചയാള്‍ വളരെ മര്യാമര്യാദക്കാരനായതിനാലാണ് ഇത്തരത്തില്‍ മചാദിച്ചതെന്നും സത്യത്തില്‍ ഹോളിവുഡില്‍ നിന്നും താങ്കള്‍ കോപ്പിയടിക്കാറുണ്ടോ എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യമെന്നും പറഞ്ഞാണ് രാജമൗലി മറുപടി തുടങ്ങിയത്. ഇതു പറഞ്ഞപ്പോള്‍ തന്നെ സദസ്സില്‍ ഹര്‍ഷാരവം മുഴങ്ങി.

ചോദ്യത്തിനുള്ള ഉത്തരം അതേ എന്നാണെന്നും അത് പ്രകടമായതും ഏവര്‍ക്കും അറിയാവുന്ന കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ വായിച്ചും അനുഭവിച്ചും ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കല അനുകരിക്കാനുള്ളതാണെന്നതാണെന്നും പക്ഷേ അത് നമ്മുടേതായ രീതിയില്‍ മാറ്റിമറിക്കണമെന്നും രാജമൗലി പറയുന്നു.

സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒറിജിനലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന രംഗങ്ങള്‍ തന്റെ സിനിമയില്‍ മോശമായി വന്നാല്‍ തീര്‍ച്ചയായും തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Top