ദില്ലി:കൊറോണ ലോക സാമ്പത്തിക മേഖലയുടെ നട്ടെല്ല് ഓടിക്കുന്നപോലെ തന്നെ ഇന്ത്യയുടെയും നട്ടെല്ല് ഓടിക്കും.ലോകബാങ്കോ എഡിബി പ്രവചിച്ച പോലെയല്ല ഇന്ത്യ നേരിടാന്‍ ഒരുങ്ങുന്നത് സാമ്പത്തിക ദുരന്തങ്ങള്‍. അമേരിക്കയും യൂറോപ്പും പോലെയല്ല ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പതിന്മടങ്ങ് ശക്തമായിരിക്കും. ലോക്ഡൗണ്‍ കൊണ്ട് ഇന്ത്യ ലക്ഷം കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ എല്ലാ ബിസിനസ് മേഖലയെയും ഇത് ബാധിക്കും. അതേസമയം അഞ്ച് ലക്ഷത്തിലധികമാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അത്തരമൊരു സഹായം നല്‍കുക സാധ്യമല്ല. മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പല വിധ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഇവയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യയുടെ വളര്‍ച്ച മാത്രമല്ല തൊഴിലില്ലായ്മ നിരക്കും വലിയ വീഴ്ച്ചയാണ് ഉണ്ടാക്കാന്‍ പോകുന്നത്.
ഇന്ത്യയുടെ 75 ശതമാനം മേഖലയും അടച്ചിടപ്പെട്ട അവസ്ഥയിലാണ്. വലിയ നേട്ടങ്ങള്‍ നല്‍കിയിരുന്ന സിനിമാ മേഖല പോലും പൂട്ടിക്കിടക്കുകയാണ്. 21 ദിവസത്തെ ലോക്ഡൗണ്‍ കൊണ്ട് എട്ട് ലക്ഷം കോടിയാണ് ഇന്ത്യന്‍ വിപണിക്ക് നഷ്ടമായത്. ഈ പണം കൊണ്ട് വളരെയധികം മുന്നേറ്റം തൊഴില്‍ മേഖലയില്‍ അടക്കം ഇന്ത്യക്ക് സാധ്യമായിരുന്നു. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, അവശ്യ സാധനങ്ങള്‍, പബ്ലിക് സര്‍വീസുകള്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് വന്‍ ദുരന്തങ്ങളെയാണ്.
കൊറോണ വൈറസിനെ പോലുള്ള മഹാമാരി തെറ്റായ സമയത്താണ് നമ്മുടെ രാജ്യത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണി കരകയറുന്ന ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു. വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിന് മുകളില്‍ പോവുമായിരുന്നു. എന്നാല്‍ വാണിജ്യ മേഖല തകര്‍ന്നടിഞ്ഞതോടെ വളര്‍ച്ച വീണ്ടും രണ്ട് ശതമാനത്തിലേക്ക് വീഴാനാണ് സാധ്യത. ഇതില്‍ നിന്ന് ഇന്ത്യ പുരോഗമിക്കണമെങ്കില്‍ 2021 ആകും. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടം വരുമെന്ന് പോലും പ്രവചിക്കാനാവില്ല.
അതേസമയം കൊവിഡ് 19 രോഗബാധ ഉയർത്തുന്ന ഭീഷണിയെക്കാൾ ഗൾഫ് നാടുകളെ ആശങ്കയിലാക്കുന്നത് അതുമൂലം സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന ഭീമൻ ആഘാതമാണെന്ന് റിപ്പോർട്ട്. ടൂറിസം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, വിദേശനിക്ഷേപം തുടങ്ങി ഗൾഫ് നാടുകളിലെ നിരവധി മേഖലകളെയാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കുക. ഇതിനോടകം തന്നെ നിരവധി പേർ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ജോലി ചെയ്യുന്ന കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രതിസന്ധിയെ മറികടക്കാൻ കമ്പനികളെ സഹായിക്കുന്നതിനായി തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത അവധി നൽകുകയോ പിരിച്ചുവിടുകയോ ചെയ്യാവുന്നതാണെന്ന് തൊഴിൽ മന്ത്രാലയങ്ങളും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതുമൂലം ആയിരങ്ങൾക്കാണ് തൊഴിൽ നഷ്ടമാകുകയെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. ഈ പ്രതിസന്ധി കേരളത്തിൽ നിന്നുമുള്ള പ്രവാസികളെയും കാര്യമായി ബാധിക്കുകയും തുടർന്ന് അതിന്റെ ഭീമമായ സാമ്പത്തിക ആഘാതം കേരളത്തിൽ ഉണ്ടാകുകയും ചെയ്യുമെന്നും ഇവർ പറയുന്നു.കൊവിഡിന്റെ തുടക്കത്തിൽ തന്നെ കമ്പനികൾ തൊഴിലാളികളോട് നീണ്ട, ശമ്പളമില്ലാതെ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഗൾഫിലെ ബാങ്കുകളുടെ കടംകൊടുക്കൽ ശേഷിയെയും [പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാർ പദ്ധതികൾ മിക്കതും നിലവിൽ കരുതൽ ധനമുപയോഗിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഗൾഫ് നാടുകളിലെ ആഭ്യന്തരോദ്‌പാദനം 0.6 ശതമാനത്തിലേക്ക് താഴുമെന്നും അനുമാനമുണ്ട്. എണ്ണ കയറ്റുമതിയിലും ഭീമമായ ഇടിവുണ്ടാകുമെന്നും പറയപ്പെടുന്നു.