രാജ്യത്ത് 1700 പേർക്ക് കോവിഡ്.. രാജ്യം അതീവ ജാഗ്രതയിൽ..

ന്യൂഡൽഹി:ലോകത്ത് കൊറോണ മഹാവ്യാധിയായി ഭീകര താണ്ഡവമാടുകയാണ്.ഓരോ ദിവസവും മരണം കൂടുന്നു .   ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 320 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 90 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ 52 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ചൊവ്വാഴ്ച വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1238 ആയിരുന്നു. ഇന്ന് മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. തമിഴ്നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, ഡൽഹി, തമിഴ്​നാട്​, മദ്ധ്യപ്രദേശ്​, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ്​ കൂടുതൽ കോവിഡ്​ കേസുകൾ പുതുതായി റിപ്പോർട്ട്​ ചെയ്​തത്. തെലങ്കാന 12,​ ഗജറാത്ത്-6,​ പശ്ചിമ ബംഗാൾ-6,​മദ്ധ്യപ്രദേശ്-4,​പഞ്ചാബ്-4,​കർണാടക-3,​ കേരള-2,​ഡൽഹി-2,​ജമ്മു കാശ്മീർ 2,​ തമിഴ്നാട്-1,​ബീഹാർ-1,​ ​ഹിമാചൽപ്രദേശ്-1 എന്നിങ്ങനാണ് കണക്കുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ യു.പിയില്‍ 25കാരന്‍ മരിച്ചത് കോവിഡ് ബാധിച്ചെന്ന് പരിശോധന ഫലം പുറത്തു വന്നു. മാര്‍ച്ച് 30 തിങ്കളാഴ്ചയാണ് യുവാവ് ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. ഞായറാഴ്ചയാണ് യുവാവ് ഇവിടെ ചികിത്സക്കെത്തുന്നത്.കോവിഡ് ബാധിച്ച മരിച്ചവരിലെ പ്രായം കുറഞ്ഞ വ്യക്തിയാണിവർ. ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്ത ആദ്യ മരണമാണിത്.

അതേസമയം,​ കോവിഡിനെതിരായ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കേജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Top