എം ടി രമേശിന് കുഴല്‍പ്പണ ബന്ധം.കേരള ബിജെപി പൊട്ടിത്തെറിയിലേക്ക് ! കുമ്മനത്തിന്‍റെ പേഴ്സണല്‍ സെക്രട്ടറിയും അഴിമതിയില്‍; ഞെട്ടലോടെ അണികള്‍.കുമ്മനം രാജശേഖരൻ രാജിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ബിജെപി അണികളെ ഞെട്ടിച്ചുകൊണ്ട് അഴിമതി റിപ്പോർട്ട് .പാർട്ടിയിൽ വാൻ പൊട്ടിത്തെറി .രാജി സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് . കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ ബന്ധങ്ങളിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. അഴിമതിപ്പണം കുഴല്‍പ്പണമായി ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വഴിയാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന വസ്‍തുത. ഒപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേഴ്സണല്‍ സെക്രട്ടറിയായ രാകേഷ് ശിവരാമനും മെഡിക്കല്‍കോളേജ് അഴിമതിയില്‍ ബന്ധമുണ്ടെന്ന വിവരവും പ്രധാനമന്ത്രിയോട് അടുത്ത ആളെന്ന് പ്രചരിപ്പിച്ചാണ് കോടികള്‍ വാങ്ങിയതെന്ന വിവരവും ബിജെപി അണികളെ അങ്കലാപ്പിലാക്കുന്നു.അതേസമയം എംടി രമേശിനെ കണ്ടിരുന്നുവെന്ന് ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളേജ് ഉടമ ഡോ നാസര്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത് .
ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം കുമ്മനം രാജിവയ്ക്കും. തന്റെ ഓഫീസിലുണ്ടായിരുന്ന രേഖ ചോർന്നതിനെ തുടർന്നാണ് ഇത്. പാർട്ടി സംസ്ഥാന സമിതിയിൽ രേഖ ചർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനുമായിരുന്നു കുമ്മനം ആഗ്രഹിച്ചത്. എന്നാൽ ഏഷ്യാനെറ്റിൽ റിപ്പോർട്ടിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തി. തൊട്ട് പിന്നാലെ മറ്റ് ചാനലുകളും ഏറ്റെടുത്തു. ഈ സാഹചര്യത്തിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് കുമ്മനം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചു. അവർ തത്വത്തിൽ സമ്മതിക്കുകയും ചെയ്തു.എന്നാൽ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിർദ്ദേശ പ്രകാരമാകും കുമ്മനം പ്രവർത്തിക്കേണ്ടതെന്ന് ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. കോഴയിൽ കുമ്മനത്തിന് വീഴ്ചയുണ്ടായതായി അവർ കരുതുന്നില്ല. കുമ്മനം ആയതു കൊണ്ടാണ് അന്വേഷണം പുർത്തിയായത്. അദ്ദേഹത്തിന്റെ ധാർമിക നിലപാടിന്റെ വിജയമാണിതെന്നും ആർഎസ്എസ് നേതാക്കൾ  പറഞ്ഞു. രാജിക്കാര്യത്തിൽ അമിത് ഷായാകും അന്തിമ തീരുമാനം എടുക്കുക. അതിനിടെയ ആരോപണത്തിൽ കുടുങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ്. സഹകരണ സെൽകൺവീനറായ ആർ എസ് വിനോദും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്bjp kerala
വര്‍ക്കല എസ്‌ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി കോടികള്‍ ബിജെപി നേതാക്കള്‍ക്ക് കൊടുത്തത്. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് വഴിയാണ് അഴിമതി നടന്നത്. മെഡിക്കല്‍ കോളേജിനായി പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായി ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മെയ് 19ന് ആര്‍ ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അന്വേഷണ കമ്മീഷനെ വെച്ചത്.എസ്‌ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജിയില്‍ നിന്ന് അഞ്ച് കോടി 60 ലക്ഷം കൈപ്പറ്റി. ഇക്കാര്യം അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. മുഴുവന്‍ തുകയും പണമായി ആര്‍.എസ്. വിനോദ് നേരിട്ട് വാങ്ങിയതായാണ് റിപ്പോട്ട്. ആര്‍.ഷാജിയുടെ സൈല്‍ ടാക്സ് കണ്‍സല്‍ട്ടന്റും വക്കീലുമായ വിനോദില്‍ നിന്നുമാണ് ആര്‍.എസ് വിനോദ് പണം കൈപറ്റിയത്.
തുടര്‍ന്ന് പണം കൈമാറിയത് ദില്ലിയിലുളള സതീഷ് നായര്‍ക്കാണ്. കുഴല്‍പ്പണമായാണ് പണം എത്തിച്ചു കൊടുത്തുതെന്ന് വിനോദ് സമ്മതിക്കുന്നു. പ്രധാനമന്ത്രിയോട് അടുത്ത ആളെന്ന് പ്രചരിപ്പിച്ചാണ് സതീഷ് നായര്‍ മെഡിക്കല്‍ കോളേജിന് വേണ്ടി കോടികള്‍ വാങ്ങിയതെന്നും ശ്രദ്ധേയമായ വസ്‍തുതയാണ്.
റിച്ചാഡ് ഹേ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ആര്‍. ഷാജി ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിച്ച്‌ എംപിയുടെ പേഴ്സണല്‍ സെക്രട്ടറി പി.കണ്ണദാസിന്റെ മൊഴിയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാൻ കോഴ വാങ്ങിയതിനു പുറമെ നേതാക്കൾ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.  റിപ്പോർട്ടിലെ ഉള്ളടക്കം രണ്ട് ദിവസമായി നൽകുകയും ചെയ്തു. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്.

Palakkad : BJP national president Amit Shah with party leaders at a party meeting at Palakkad in Kerala on Friday. PTI Photo (PTI12_19_2014_000042B)

വർക്കലയിലെ എസ്ആർ കോളേജ് ഉടമ ആർ ഷാജിയിൽനിന്ന് ബിജെപി സഹകരണസെൽ കൺവീനർ ആർ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നൽകിയതായി ഷാജി മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷൻ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർ ഷാജി ബിജെപി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാൻ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചർച്ചയാക്കി. ഡൽഹിയിലുള്ള സതീശ്‌നായർക്ക് കുഴൽപ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഴൽപ്പണമായി എത്തിക്കുന്നതിന് പെരുമ്പാവൂരിലെ ഒരാളുടെ സഹായം തേടി. എസ് രാകേശാണ് സതീശ്‌നായരെ പരിചയപ്പെടുത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിനോദ് സമ്മതിച്ചു. കുമ്മനത്തിന്റെ ഓഫീസ് സ്റ്റാഫിയിരുന്നു രാകേശ്. പരാതി ഉയർന്നപ്പോൾ തന്നെ ഇയാളെ കുമ്മനം ഒഴിവാക്കുകയും ചെയ്തു.ഷാജിയുടെ പരാതിയിലില്ലാത്ത എം ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങാൻ രമേശ് മുഖേന കാശ് നൽകിയെന്നായിരുന്നു പരാമർശം. രമേശിനോട് അന്വേഷിച്ചെങ്കിലും നിഷേധിച്ചു. പാലക്കാട് ചെർപ്പുളശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കമ്മിഷൻ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആർ എസ് വിനോദിന് വിവരങ്ങൾ കിട്ടിയതും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് കമ്മീഷനെ ഞെട്ടിച്ചു.ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ എംപിയാണ്. ഈ സാഹചര്യത്തിൽ തന്റെ ഓഫീസിലെ റിപ്പോർട്ട് ചോർച്ചയെ ഗൗരവത്തോടെയാണ്  കാണുന്നത്.

Top