റോഡുകൾ തകരുന്നു ;ടാറിംഗുകളിൽ വൻ അഴിമതി ! കരാറുകാരൻറെ അഴിമതിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കൾ!!ആരോപണം ശക്തമാകുന്നു !!!

കണ്ണൂർ :ഏരുവേശി പഞ്ചായത്തിലെ റോഡ് പണികളിൽ വാൻ അഴിമതി നടക്കുന്നതായി ആരോപണം.കോൺഗ്രസ് ഭരിക്കുന്ന ഏരുവേശി പഞ്ചായത്തിൽ കോൺഗ്രസുകാരനായ കോൺട്രാക്ടറുടെ വർക്കുകളിൽ ആണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത് .ഇയാൾക്ക് എതിരെ മുൻപും പരാതികൾ ഉണ്ടായിട്ടും രാഷ്ട്രീയക്കാരായ കോൺഗ്രസുകാർ ഒതുക്കി തീർക്കുകയായിരുന്നു .ജില്ലാ പഞ്ചായത്തിന്റെ പൂപ്പറമ്പ് നെല്ലിക്കുറ്റി പാലം റോഡ് പ്രവർത്തിയിലും വൻ അഴിമതി ഉണ്ട് എന്നും ആരോപണം ഉയർന്നിരുന്നു പണം പിടുങ്ങുന്നതിനുവേണ്ടി മാത്രമായി ജനവാസം ഇല്ലാത്ത സ്ഥാനത്ത് ഈ റോഡ് പണി നടത്തിയതെന്നും ആരോപണം ഉയർന്നിരുന്നു .ഇതേ കോൺട്രാക്ടർ നടത്തുന്ന ടാറിങ് പണികളിൽ ആണിപ്പോൾ വ്യാപകമായ പരാതികൾ ഉയർന്നിരിക്കുന്നത് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഈ ഈ കോൺട്രാക്ടർക്ക് എതിരെ വ്യാപകമായി ആരോപണം സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നു റോഡുകൾ തകർന്നിട്ടും കോൺഗ്രസ് ഭരിക്കുന്ന പഞ്ചയാത്ത് യാതൊരു നടപടിയും എടുക്കുന്നില്ല .മണ്ഡലം കോൺഗ്രസ് കമ്മറ്റിയിലെ പ്രമുഖരുടെ ബിനാമിയാണ് ഈ കോൺട്രാക്ടർ എന്നും ആരോപണം ഉണ്ട് അതിനാൽ ഏതു പരാതി വന്നാലും പഞ്ചായത്ത് ഒതുക്കി തീർക്കും എന്നും ആരോപണം ഉയരുന്നു.

കഴിഞ്ഞതാവനകളിൽ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ആരോപണം ചുവടെ :
ഏരുവേശ്ശി പഞ്ചായത്തിൽ പല ഇടങ്ങളിലും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും ചെയ്തിരിക്കുന്ന പല ടാറിങ്ങ് വർക്കുകളിലും നടന്നിട്ടുള്ളത് വൻ അഴിമതി. റോഡുകൾ ചുരുങ്ങിയ നാളുകൾ കൊണ്ട് പൊട്ടി പൊളിഞ്ഞ് നാശമാകുന്നു. ഏരുവേശ്ശി പഞ്ചായത്തിലെ അരീക്കമല സ്വദേശിയായ പ്രമുഖ കോൺട്രാക്ടർ ചെയ്ത ടാറിംങ് വർക്കുകളാണ് അഴിമതിക്കിരയായി പൊട്ടി പൊളിഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിന് കൂട്ടുനിന്ന് പ്രതിഫലം കൈപ്പറ്റുന്നത് ചില കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് ഓവർസിയറും. പല സ്ഥലങ്ങളിലും ടാറിംങ് ചെയ്തിരിക്കുന്നത് എസ്റ്റിമേറ്റിൽ പറഞ്ഞ വിധത്തിൽ ഒന്നര ഇഞ്ചോ GSBയോ ഉപയോഗിക്കാതെ, പല സ്ഥലങ്ങളിലും മണ്ണിന് മുകളിലാണ് ടാറിംങ്ങ് നടത്തിയിട്ടുള്ളത്. അതും ആവശ്യത്തിന് ടാറ് ചേർക്കാതെ .. നെല്ലിക്കുറ്റി കുനിയമ്പുഴ അരീക്കമല റോഡ് ഇതിൽ ഒരു ഉദാഹരണം മാത്രം.


നെല്ലിക്കുറ്റി പള്ളി വഴി ഏറ്റു പാറ റോഡ് റീടാറിംങ്ങ് നടത്തിയത് പഴയ ടാറിങ്ങിന് മുകളിൽ ടാറടിച്ച് അര ഇഞ്ച് ഇട്ട് അതിന് മുകളിൽ റോളർ ഓടിച്ച് ടാറിടിച്ച് ടാറിംങ്ങ് ചെയ്യണമെന്നിരിക്കെ പഴയ ടാറിംങ്ങിന് മുകളിൽ ടാറടിച്ച് ടാറിംങ്ങ് നടത്തുകയായിരുന്നു. ഭീകരമായ അഴിമതിയാണ് ഈ കോൺട്രാക്ടർ മേൽ പറഞ്ഞ വ്യക്തികളുടെ ഒത്താശയോടെ നടത്തി വരുന്നത്. നഷ്ടം പൊതുജനങ്ങൾക്കും, സർക്കാരിനും .നാട്ടുകാർ ജാഗ്രത പാലിക്കുക..

ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് പുഴയിൽ ഈ കോൺട്രാക്ടർ പണി ത പാലം ഒറ്റ മഴയിൽ അറബിക്കടലിൽ എത്തിയിരുന്നു. ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും പങ്ക് കൊടുത്ത് ഈ കേസ് ഒതുക്കി എന്നറിയുന്നു.

ടാറിംങ്ങിനെ കുറിച്ച് ജനങ്ങളുടെ അറിവില്ലായ്മയെയാണ് ഇവർ ചൂഷണം ചെയ്ത് പണം ഉണ്ടാക്കുന്നത്. ടാറിംങ്ങ് നടത്തി പൊളിഞ്ഞ് തുടങ്ങിയ നെല്ലിക്കുറ്റി കുനിയമ്പുഴ അരീക്കമല റോഡിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. വിജിലൻസിൽ പരാതിപ്പെടുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.”

അതേസമയം .ക്രമക്കേടുകളും ഈ കോൺട്രാക്ടർക്ക് കൊടുക്കുന്ന വർക്കുകളും വിവരങ്ങൾ ചോദിച്ചുകൊണ്ട് വിവരാകാവകാശം പ്രകാരം കൊടുത്ത അപേക്ഷകളിൽ പോലും മറുപടി കൊടുത്തിട്ടില്ല അതിനാൽ സംസ്ഥാന വിവരാവകാശ കമീഷന്റെ മുൻപിൽ അപ്പീൽ കൊടുത്തിരിക്കയാണ് .അരീക്കമല സ്വദേശിയായ തച്ചിലാട്ട് ബേബിയാണ് ഈ പ്രദേശത്തെ കോൺട്രാക്ടർ .പഞ്ചായത്തിന്റെ ഒട്ടുമിക്ക വർക്കുകളും ഇദ്ദേഹം ആണ് ഏറ്റെടുത്ത് നടത്തുന്നത് .ഇദ്ദേഹം ഒരു സജീവ് കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസുകാരുടെ പിന്തുണ ഉള്ള ആളുമാണ് .

ഏരുവേശ്ശി പഞ്ചായത്തിൽ റോഡുകളും ,ടാറിംഗുകളും നടത്തിയതിൽ വൻ ക്രമക്കേട് ഉണ്ട് എന്ന ആരോപണം ഉയർന്നിരുന്നതിനാൽ പ്രവർത്തികളുടെ ലിസ്റ്റ് ; ഏതെല്ലാ വർക്കുകൾ ചെയ്തു ,എത്ര തുക എന്നിവ വിവരങ്ങൾ ആവശ്യപ്പെട്ടു വിവരാവകാശം പഞ്ചായത്ത് വിവരാവകാശ അതോറിറ്റിക്ക് കൊടുത്തിട്ടും മറുപടി കൊടുത്തിട്ടില്ല .ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ടാറിംഗുകൾ പാലം പണികൾ എന്നിവയിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ട് എന്ന് പരാതികൾ ഉയർന്നിരുന്നു .വിവരാവകാശം പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടു പഞ്ചായത്തിൽ കൊടുത്തിട്ടും മറുപടി കൊടുക്കാൻ തയ്യാറായിട്ടില്ല .അതിനാൽ സംസ്ഥാന വിവരാവകാശ കമീഷന്റെ മുൻപിൽ അപ്പീൽ കൊടുത്തിരിക്കയാണ് .പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ആണ് .

Top