വേലി തന്നെ വിളവ് തിന്നുതുടങ്ങി… നികുതി വകുപ്പ് ചുമത്തിയ 64 കോടി രൂപയുടെ പിഴ ഒഴിവാക്കി,വിജിലന്‍സ് നിയമോപദേശകനെതിരെ കോഴിക്കേസില്‍ വിജിലന്‍സ് അന്വേഷണം.

കൊച്ചി : വേലി തന്നെ വിളവു തിന്നരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന്‍ ഈ അടുത്ത ദിവസം ഉണ്ടായിരുന്നു .ഇപ്പോല്‍ അതും ശരിയായി .വേലി തന്നെ വിളവു തിന്നുന്നു….സംരക്ഷിക്കേണ്ട വിജിലന്‍സിന്റെ നിയമോപദേശകനെതിരെ പരാതി .തൃശൂരിലെ കോഴി ഇറക്കുമതി കമ്പനിയായ തോംസണ്‍ ഗ്രൂപ്പിന് വാണിജ്യ നികുതി വകുപ്പ് ചുമത്തിയ 64 കോടി രൂപയുടെ പിഴ ഒഴിവാക്കിയതിലും ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസില്‍ കെ എം മാണിക്കെതിരായ തെളിവുകള്‍ കോടതിയില്‍ മറച്ചുവച്ചെന്ന വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നണ് വിജിലന്‍സ് നിയമോപദേശകന്‍ പി.കെ. മുരളീകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവായിരിക്കുന്നത്.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ മുരളീകൃഷ്ണന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മുരളീകൃഷ്ണന് പുനര്‍നിയമനം നല്‍കരുതെന്നും സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിച്ചെന്നാണ് മാണിക്കെതിരായ കേസ്.

കെ എം മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്തു വന്നു. സംഭവത്തില്‍ കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്നാണു വിവരം.കേസില്‍ മാണിക്കെതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ മറച്ചു വച്ചെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍. സുപ്രീം കോടതി വരെ പോയിട്ടും ഒഴിവാക്കി കിട്ടാതിരുന്ന പിഴ നികുതി, കെ. എം. മാണി സ്വന്തം നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തി ഒഴിവാക്കിക്കൊടുക്കുകയായിരുന്നു എന്നാണ് കേസ്. പിഴ പിടിച്ചെടുക്കാനുള്ള ജപ്തി നടപടികള്‍ ഇല്ലാതാക്കാനും പിഴ ഒഴിവാക്കാനുമായി വാണിജ്യ നികുതി വകുപ്പില്‍ അപ്പീല്‍ ഡെപ്യൂട്ടി കമ്മിഷണറെ പലവട്ടം മാറ്റി നിയമിച്ചു എന്നും വാണിജ്യ നികുതി വ്യവസ്ഥകള്‍ മറികടന്നുവെന്നും വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top