കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ ബം​ഗളൂരുവില്‍ വന മേഖലയില്‍ ; യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട് നിലയിൽ

കൊച്ചി: കാണാതായ മലയാളി യുവാവിന്റേയും യുവതിയുടേയും മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ ബം​ഗളൂരുവില്‍ വന മേഖലയില്‍ കണ്ടെത്തി .സംശയം ഉയർത്തുന്ന നിലയിൽ യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട് വിധത്തിലാണ് കണ്ടത് .ഒന്നര മാസം മുന്‍പ് ബം​ഗളൂരുവില്‍ നിന്ന് എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വന മേഖലയില്‍ ജീര്‍ണിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു.

ഒന്നര മാസമായി ഇരുവരേയും കാണാനില്ല എന്ന് പരാതിയുണ്ടായിരുന്നു. ജോലി ചെയ്തിരുന്ന ഇലക്‌ട്രോണിക് സിറ്റിയിലുള്ള ഐടി കമ്പനിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇവര്‍ അവസാനമായി എത്തിയത്. പ്രവര്‍ത്തി ദിവസമായ അന്ന് ഇരുവരും പുറത്തേക്ക് പോയിരുന്നു. പിന്നീട് ഇരുവരേയും കുറിച്ച്‌ താതൊരു വിവരവും ആര്‍ക്കും ലഭിച്ചിരുന്നില്ല.

അതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരപ്പന അ​ഗ്രഹാര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി അന്വേഷണം പുരോ​ഗമിക്കുകയായിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കാണാതാവുന്നതിന്റെ തലേ ദിവസം യുവതി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഫോണ്‍ സ്യുച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടേയും മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top