തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയംപറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍, ശാന്തിനി എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴച പുലര്‍ച്ചെ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.കാല്‍ നനയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കാല്‍ വഴുതി തിരയില്‍ വീഴുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയില്‍പ്പെട്ടു. അഞ്ച് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

Top