ദിലീപിന്റെ കുരുക്ക് മുറുകുന്നു ; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും തിരിച്ചറിഞ്ഞു, “വിഐപി” യും കുടുങ്ങി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതോടെ കേസിലെ 6 പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

വിഐപി എന്ന് വിളിച്ചിരുന്നത് ആലുവയിലെ വ്യവസായി ശരത് ആണെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാളാണ് കേസിലെ ആറാം പ്രതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിൻറെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ ശരത് ഉൾപ്പെട്ടിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ അഞ്ച് പേരുകൾ ഉണ്ടായിരുന്നു. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിൻറെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ശബ്ദം ശരത്തിന്റെതാണെന്ന് സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കെയാണ് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിൻറെ ഭാഗമായി മുഖ്യ പ്രതിയായ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയിലെടുക്കാനും നടപടിയായി.

ശരത്തിനെ കസ്റ്റഡിയിലടുക്കാൻ വ്യാപക പരിശോധന നടത്തുകയാണ്. ഇയാൾ ഒളിവിലാണെന്ന് അന്വേഷണ സംഘം പറയുന്നു. ശരത്തും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ശരത് അടക്കം 6 പേരുടെ അറസ്റ്റും വെള്ളിയാഴ്ചവരെ പാടില്ലെന്ന് കോടതി നിർദ്ദശം നൽകിയിട്ടുണ്ട്.

Top