കൊവിഡിന് ശേഷം ഐ.പി.എൽ ഇന്ത്യയിലേയ്ക്ക് ; താരലേലം ശനിയാഴ്ച

 

ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. ഇതിനിടെ ഐ.പി.എല്ലിലെ താരലേലം ഫെബ്രുവരി 13 ശനിയാഴ്ച നടക്കും.

മുംബൈയും പുനെയുമായിരിക്കും ഐ.പി.എല്ലിന്റെ വേദികള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന് ഇന്ത്യ വേദിയൊരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും ഇതുവരെ ഐപിഎല്‍ മത്സരക്രമം സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലായി നടക്കുന്ന മെഗാതാരലേലത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ ആരാധകർക്ക് പ്രതീക്ഷ നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചെന്നെ സൂപ്പർ കിങ്സാണ് ഐ.പി.എല്ലിന് വേണ്ടിയുള്ള ധോണിയുടെ പരിശിലന ചിത്രം പുറത്ത് വിട്ടത്.

Top