ഇന്നലെ അന്തരിച്ച കെഎം മാണിക്കെതിരെയും മകനെതിരെയും അധിക്ഷേപവുമായി സിപി സുഗതന്‍. വിടവാങ്ങിയ കേരള രാഷ്ട്രീയത്തിലെ അതികായന് രാഷട്രീയ വൈരം മറന്ന് അനുശോചനം പ്രവഹിക്കുമ്പോഴാണ് ദുഷ്ടമനസുകള്‍ അധിക്ഷേപവുമായി ഇറങ്ങിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വനിതാ മതില്‍ നേതാവ് അധിക്ഷേപകരമായ എഴുത്ത് നടത്തിയത്.
സിപി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഏവരെയും ചൊടിപ്പിച്ചിരിക്കുകയാണ്. കെ.എം മാണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദ കുറിപ്പുമായി സി പി സുഗതനെത്തിയത്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍’ എന്നാണ് സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സുഗതന്റെ പോസ്റ്റിന് പിന്നാലെ വന്‍ രോക്ഷമാണ് ഉയര്‍ന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് സുഗതന്‍ തടിതപ്പി. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. സിപിഎം നടത്തിയ വനിത മതിലിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു സിപി സുഗതന്‍.