സിപിഐ സ്ഥാനാര്‍ഥികളായി: അജിത്തിന് ഇളവില്ല, ജെഎന്‍യു നേതാവ് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ മുന്‍ മന്ത്രി വി കെ രാജന്റെ മകന്‍ കൊടുങ്ങല്ലൂരില്‍

തിരുവനന്തപുരം: വൈക്കം എംഎല്‍എ എ. കെ അജിത്തിനെ കൈവിട്ട് സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക. രണ്ട് ടേം പൂര്‍ത്തിയാക്കിയ എംഎല്‍എമാരില്‍ അജിത്തൊഴികെ ആറ് എംഎല്എമാര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം.

ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് മുഹമ്മദ് മുഹ്‌സിനെയും സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടുണ്ട്. പട്ടാമ്പി ഓങ്ങലലൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ നിന്ന് ജനവിധി നേടുമെന്നാണ് സൂചന.
പുതിയ തീരുമാനമനുസരിച്ച് മുല്ലക്കര രത്‌നാകര്‍ ചടയമംഗലത്തും ഇ.എസ് ബിജിമോള്‍ പീരുമേട്ടിലും പി. തിലോത്തമന്‍ ചേര്‍ത്തലയിലും പി. രാജു പുനലൂരിലും മത്സരിക്കും. രുനാഗപ്പളളി കൈവിട്ട ദിവാകരനെ നെടുമങ്ങാട്ട് മത്സരിപ്പിക്കാനാണ് തീരുമാനം. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രനാണ് കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ഥി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈപ്പമംഗലം എംഎല്‍എ വി. എസ് സുനില്‍കുമാറിനെ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്. വി. ശശി (ചിറയിന്‍കീഴ്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഗീത ഗോപി (നാട്ടിക), ജി. എസ് ജയലാല്‍ (ചാത്തന്നൂര്‍) ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) ഇ. കെ വിജയന്‍ (നാദാപുരം) എന്നിവര്‍ സിറ്റിങ് സീറ്റുകളില്‍ തന്നെ മത്സരിക്കും.
അജിത്തിനു പകരം വി. കെ ആശയാണ് വൈക്കത്ത് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ പന്യന്‍ രവീന്ദ്രന്‍ മത്സരിച്ച് പരാജയപ്പെട്ട പറവൂരില്‍ പി. കെ വാസുിദേവന്‍ നായരുടെ മകള്‍ ശാരദാ മോഹനാണ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ പട്ടാമ്പിയില്‍ നിന്ന് പരാജയപ്പെട്ട കെ. പി സുരേഷ് രാജ് ഇത്തവണ മണ്ണാര്‍ക്കാട്ടു നിന്ന് ജനവിധി തേടും. മുന്‍മന്ത്രി വി. കെ രാജന്റെ മകന്‍ വി. ആര്‍ സുനില്‍ കുമാര്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും. മലപ്പുറത്തെ ഏറനാട്, മഞ്ചേരി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടില്ല.

Top