കൊച്ചൗസേപ്പ് ചിറ്റിപ്പിളളി ഇനി സിപിഎം വിരുദ്ധന്‍മാരുടെ പട്ടികയിലില്ല; ചിറ്റിലപ്പിള്ളിക്ക് സിപിഎം വക ആദരം; പൊങ്കാലയിട്ട സഖാക്കള്‍ ശശിയായി

കൊച്ചി: സിപിഎം എന്നും വിരുദ്ധനായിമാത്രം അവതരിപ്പിച്ച പ്രമുഖ വ്യവസായി കെച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കി സിപിഎം വക ആദരം. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വ്യവസായ സ്ഥാപനത്തില്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട് സി ഐ ടിയു തൊഴിലാളികളുമായുണ്ടായ തര്‍ക്കം മുതലാണ് ചിറ്റിലപ്പിള്ളിയുമായി സിപിഎം യുദ്ധം പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ നടപടി സ്വീകരിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. അതിനുശേഷം സിപിഎമ്മിന്റെ സോളാര്‍ ഉപരോധ സമരത്തിനെതിരെ പരസ്യമായി പ്രതികരിച്ച വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം നല്‍കിയതോടെ വീണ്ടും ചിറ്റിലപ്പിള്ളി സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. പാര്‍ട്ടി പത്രവും നവ മാധ്യമങ്ങളും യുവജന സംഘടനാ നേതാക്കളും ചിറ്റലിപ്പിളളിക്കെതിരെ വാളെടുത്തു ഒടുവില്‍ എല്ലാം മറന്ന് ചിറ്റിപ്പിളളിക്ക് ആദരം ഒരുക്കുമ്പോള്‍ സിപിഎം നന്നാവാന്‍ തീരുമാനിച്ചുവെന്നാണ് സിപിഎം വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് എറണാകുളത്ത് സിപിഐ(എം) നിയന്ത്രണത്തിലുള്ള ജൈവകര്‍ഷകരുടെ സംഘടനയാണ് ആദരം ഒരുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ(എം) ജില്ലാ സെക്രട്ടറി പി. രാജീവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടക്കുന്ന കര്‍ഷക മഹാസംഗമവും ജൈവജീവിത സന്ദേശയാത്രയും ഉള്‍പ്പെടുന്ന ചടങ്ങ് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. അവയവദാനത്തിന് മാതൃക കാട്ടിയ കൊച്ചൗസേഫ് ചിറ്റലപ്പിള്ളി, ആരോഗ്യരംഗത്തെ സേവനം മുന്‍നിര്‍ത്തി കാന്‍സര്‍ ചികത്സ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരെയുമാണ് ആദരിക്കുക. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ജൈവകര്‍ഷക സംഘടന പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം ജൈവപച്ചക്കറി പ്രദര്‍ശനവും വില്‍പനയും കലക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും.

2013 ഡിസംബറില്‍ എല്‍.ഡി.എഫ് നടത്തിയ ക്‌ളിഫ് ഹൗസ് ഉപരോധത്തിനെതിരെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതികരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ധ്യക്ക് അഞ്ചുലക്ഷം രൂപ ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് അന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സന്ധ്യക്കും ചിറ്റിലപ്പിള്ളിക്കുമെതിരെ രംഗത്തുവന്ന എല്‍.ഡി.എഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നാടകം കളിക്കുകയാണെന്നും ആരോപിച്ചിരുന്നു.

Top