ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് സി.പി.എം മുന്‍ നേതാവ് പി. ശശിയുടെ പി. സതീശന്‍ അറസ്റ്റില്‍

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സി.പി.എം മുന്‍ നേതാവ് പി. ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാമ്പ ത്തിക തട്ടിപ്പ് നടത്തി എന്നാണ് കേസ് . വഞ്ചനാക്കുറ്റം ചുമത്തിയാണ് കോഴിക്കോട് കസബ പോലീസ് സതീശനെ അറസ്റ്റ് ചെയ്തത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിനായാണ് സതീശന്‍ പലരില്‍ നിന്നായി പണം വാങ്ങിയത്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് സതീശനെ കസബ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്ന് പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപയും വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി. കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കോഴിക്കോട് കസബ സ്റ്റേഷനിൽ പരാതി നൽകാൻ യുവതി എത്തിയെങ്കിലും ആദ്യഘട്ടത്തിൽ പോലീസുകാർ ഗൗനിച്ചില്ല. പി.ശശിയുടെ സഹോദരനെതിരേയാണ് പരാതി എന്ന് അറിഞ്ഞതോടെ എസ്ഐ പരാതി പോലും സ്വീകരിക്കാതെ കയർത്തു. പിന്നീട് എസ്ഐ സ്റ്റേഷൻ വിടുകയും ചെയ്തു എന്നും യുവതി കുറ്റപ്പെടുത്തി. അതേസമയം, സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.

Top