തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെപരാതി ലഭിച്ചു. തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു. എന്നാല്‍ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടതിനാല്‍ ഈ തുക തിരികെ ലഭിച്ചു. എന്നാല്‍ ഇത് പാര്‍ട്ടിക്ക് നല്‍കിയില്ലെന്നാണ് ജില്ലാ കമ്മറ്റിയംഗത്തിനെതിരെ മുന്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.