സിപിഎമ്മിന് 110 എം എൽ എമാർ!..

ന്യൂഡൽഹി: സിപിഎമ്മിന് 110 എംഎൽഎമാർ !.. ഇന്ത്യയിൽ മൊത്തം നിലവിൽ എട്ടു സംസ്‌ഥാനങ്ങളിലായി 110 എം എൽ എമാർ പാർട്ടിക്കുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ ജയിക്കാനായത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഈ ജയത്തോടെ സിപിഎം എംഎൽഎമാരുള്ള എട്ടാമത്തെ നിയമസഭയായി രാജസ്ഥാൻ മാറി. കേരളം, ബംഗാൾ, ത്രിപുര, ഹിമാചൽപ്രദേശ് , മഹാരാഷ്ട്ര, ഒഡിഷ എന്നീ നിയമസഭകളിലാണ് രാജസ്ഥാന് പുറമെ സിപിഎമ്മിന് പ്രാതിനിധ്യമുള്ളത്.

ഗവർണർ ഭരണമുള്ള ജമ്മു കശ്മീർ നിയമസഭയിലെ ഒരു അംഗത്തെ കൂടി കണക്കിലെടുക്കുമ്പോഴാണ് സിപിഎമ്മിന് എട്ട് നിയമസഭകളിൽ പ്രാതിനിധ്യമാകുന്നത്. കേരളം- 62, ബംഗാൾ- 26, ത്രിപുര-16, രാജസ്ഥാൻ- രണ്ട്, ഹിമാചൽപ്രദേശ്- 1, മഹാരാഷ്ട്ര-1, ഒഡീഷ- 1 എന്നിങ്ങനെയാണ് സിപിഎം എംഎൽഎമാരുടെ എണ്ണം. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയിക്കപ്പെട്ട മറ്റൊരു കാര്യമാണ് കേരളത്തിലുള്ള ബിജെപിയേക്കാൾ വലിയ പാർട്ടിയാണ് രാജസ്ഥാനിലെ സിപിഎം എന്നതാണ്. ഇതിൽ തന്നെ വളരെയധികം പ്രാധാന്യം ഈ ജയങ്ങൾക്ക് ലഭിക്കുന്നത് രാജസ്ഥാനിൽ ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദുംഗർഗഡ്, ഭദ്ര മണ്ഡലങ്ങളാണ് സിപിഎം വിജയിച്ചത് എന്നുള്ളതാണ്. ദുംഗർഗഡിലെ മണ്ഡലത്തിൽ ഗിർധാരി ലാൽ മാഹിയ 23888 വോട്ടുകൾക്കും ഭദ്രയിൽ ബൽവാൻ പൂനിയ 20743 വോട്ടുകൾക്കുമാണ് ജയിച്ചത്. വിജയ പ്രതീക്ഷ ഉണ്ടായിരുന്ന ധോദ് മണ്ഡലത്തിൽ പേമാറാം രണ്ടാം സ്ഥാനത്തെത്തി.cmk

ലോക് സഭയിലെ മുഖ്യ പ്രതിപക്ഷം എന്നസ്ഥാനവും മൂന്നു സംസ്ഥാനങ്ങളിൽ ഭരണം ഉണ്ടാവുകയും ചെയ്ത സി പി എം പിന്നീട് ബംഗാളും ത്രിപുരയും നഷ്ടമായതോടെ നിലനിൽപ്പിനായി പൊരുതുന്ന കാഴ്ചയാണ് കണ്ടത്. ജനങ്ങൾക്ക് ഇടയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലാൻ ഈ കാലം സി പി എം നന്നായി ഉപയോഗിച്ച് എന്നതിന്റെ തെളിവാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറാൻ സി പി എമ്മിനെ പ്രാപ്തമാക്കിയത്.

രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം. 2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാനസ്ഥാനത്തായിരുന്ന സി.പി.ഐ.എം ഇത്തവണ ജയത്തോടെയാണ് മറുപടി നല്‍കിയത്.

2013 ല്‍ ബി.ജെ.പിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബി.ജെ.പയ്ക്ക അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 62076 വോട്ട് നേടിയിരുന്നു.

2597 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ അശോക് കുമാറിന് ലഭിച്ചത് 2527 വോട്ട്.

Latest
Widgets Magazine