ന്യൂഡല്‍ഹി:ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ജയം .ഈ അഭിമാനജയം കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞത് കേരളം ജനത നെഞ്ചോട് ചേർത്ത് വെച്ചു . വിദേശ മണ്ണിലെ ഈ അഭിമാനജയം കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മത്സരശേഷം നടന്ന സമ്മാനദാനചടങ്ങില്‍ മാന്‍ ഓഫ്ദ മാച്ച് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ടാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.
മൂന്നാം ടെസ്റ്റിലെ മാച്ച്ഫീസ് തുക കേരളത്തിന് നൽകുന്നു എന്നും കോഹ്ലി പറഞ്ഞു .കേരളത്തിലെ ജനങ്ങള്‍ വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിതെന്നും കോഹ്‌ലി. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകളെ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
പ്രളയക്കെടുതിൽ നിന്ന് കരകയറുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൽസരത്തിലെ മുഴുവൻ മാച്ച് ഫീസും കേരളത്തിനായി ടീം നൽകുമെന്നാണ് റിപ്പോർട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതിൽ കൂടുതലോ തുക ലഭിക്കും.
ഒരു ടെസ്റ്റ് മൽസരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസർവ് താരങ്ങൾക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ ട്രെൻബ്രിജ് ടെസ്റ്റ് മൽസരത്തിനു ശേഷം വിജയം കേരളത്തിന് സമർപ്പിക്കുന്നതായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി പറഞ്ഞിരുന്നു. കേരളത്തിലെ പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.