കളിക്കാരുമായി ഭിന്നത:കുംബ്ലെ പരിശീലകസ്ഥാനം രാജിവെച്ചു

ANIL-KUMBLE

ന്യൂഡല്‍ഹി: വിരാട് കോഹ്‍ലി ഉള്‍പ്പെടെയുള്ള കളിക്കാരുമായി പോര് മുറുകിയതോടെ പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചു.വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ലണ്ടനില്‍ നിന്ന് യാത്ര തിരിച്ച ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെയുണ്ടായിരുന്നില്ല.ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്കു പോകുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനുശേഷമാണു രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോഹ്ലി–കുംബ്ലെ തര്‍ക്കം മൂര്‍ച്ചിച്ചതാണ് ഇപ്പോഴത്തെ സംഭവവകാസങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു. നേരത്തെ പരീശിലകനെ നിയമിക്കാനായി നിയോഗിച്ച സമതിയുടെ മധ്യസ്ഥ ശ്രമത്തിെന്‍റ ഫലമായി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇൗ ഇടപെടലുകള്‍ക്കും സാധിച്ചിട്ടില്ലെന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍ നല്‍കിയത്.

ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും പ്രശ്നങ്ങള്‍ തലപ്പൊക്കിയിരുന്നു. പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് കോഹ്ലിയും കളിക്കാര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ തുടരില്ലെന്ന് കുംബ്ലെയും വ്യക്തമാക്കിയിരുന്നു.തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനം ജൂണ്‍ 23 വരെ തുടരും. ജൂണ്‍ 23നാണ് ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പര്യടനം തുടങ്ങുന്നതും. കോഹ്‍ലി– കുംബ്ലെ തര്‍ക്കം മൂര്‍ച്ചിച്ചതാണു ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നു കരുതുന്നു. അതേസമയം, പ്രശ്നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമായതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചര്‍ച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടല്‍ ഫലപ്രദമായെന്നായിരുന്നു റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് അനില്‍ കുംബ്ലെ ടീമിനൊപ്പം ചൊവ്വാഴ്ച പുറപ്പെടുമെന്നും സൂചനയുണ്ടായിരുന്നു.ലണ്ടനില്‍നിന്നു നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്‌ലിയുടെ നിലപാട്. ഇന്ത്യന്‍ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേല്‍പിച്ചേക്കാമെന്ന സൂചനയുള്ളതിനാലാണു കോഹ്‌ലി ഉടക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top