ഗുരുവായൂരില്‍ നിരോധനാജ്ഞ

ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ്.കൗശിഗന്‍ 144 പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്ബിള്‍, പാവറട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഞായറാഴ്ചയാണ് നെ​​​ന്മി​​​നി ക​​​ട​​​വ​​​ള്ളി ല​​​ക്ഷം​​​വീ​​​ട് കോ​​​ള​​​നി​​​യി​​​ല്‍ വ​​​ട​​​ക്കേ​​​ത​​​ര​​​ക​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ശ​​​ശി​​​യു​​​ടെ​​​യും ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം ഉ​​​ര​​​ല്‍​​​പ്പു​​​ര ജീ​​​വ​​​ന​​​ക്കാ​​​രി അം​​​ബി​​​ക​​​യു​​​ടെ​​​യും മ​​​ക​​​ന്‍ ആ​​​ന​​​ന്ദ(28)​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. എസ്‌എഫ്‌ഐ നേ താവ് ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദന്‍.

Top